രാജ്യ പുരോഗതിയിൽ ഹമദ് രാജാവി​െൻറ നയങ്ങൾ​ നിർണായകം –പ്രധാനമന്ത്രി

മനാമ: രാജ്യ പുരോഗതിയിൽ ഹമദ് രാജാവി​​​െൻറ നയനിലപാടുകൾക്ക്​ നിർണായക സ്​ഥാന​മുണ്ടെന്ന്​ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ പറഞ്ഞു. കഴിഞ്ഞ ദിവസം പാര്‍ലമ​​െൻറ്​, ശൂറ കൗണ്‍സില്‍ അധ്യക്ഷന്‍മാരെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ സംസ്‌കാരം ശക്തിപ്പെടുത്തുന്നതിന് പാര്‍ലമ​​െൻറും ശൂറ കൗണ്‍സിലും നിര്‍വഹിക്കുന്ന പങ്ക് വലുതാണ്.

ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നൽകി അവരുടെ പ്രശ്​നങ്ങൾ പരിഹരിക്കുന്നതിൽ പാര്‍ലമ​​െൻറും ശൂറ കൗണ്‍സിലും മികച്ച ഇടപെടലാണ്​ നടത്തുന്നത്​​.ബഹ്‌റൈ​​​െൻറ സര്‍വതോന്മുഖമായ പുരോഗതിക്കായി എല്ലാവരും ഐക്യത്തോടെ പ്രവര്‍ത്തിക്കുന്ന സാഹചര്യമാണുള്ളത്​. രാഷ്​ട്രീയ, സാമൂഹിക, സാമ്പത്തിക അവസ്ഥകള്‍ മാറുമെങ്കിലും മൂല്യങ്ങളിലും നിലപാടുകളിലും മാറ്റമില്ലാതെ മുന്നോട്ട് പോകാന്‍ സാധിക്കേണ്ടതുണ്ട്​. പാർലമ​​െൻറി​​​െൻറയും ശൂറ കൗണ്‍സിലി​​​െൻറയും മൂന്നാം ഘട്ട സമ്മേളനങ്ങൾ അവസാനിച്ച പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്​ച. ശൂറ കൗണ്‍സില്‍ അധ്യക്ഷന്‍ അലി ബിന്‍ സാലിഹ് അസ്സാലിഹ്, പാര്‍ലമ​​െൻറ്​ അധ്യക്ഷന്‍ അഹ്മദ് ബിന്‍ ഇബ്രാഹിം അല്‍മുല്ല എന്നിവര്‍ സര്‍ക്കാര്‍ നല്‍കിവരുന്ന പിന്തുണക്ക് നന്ദി അറിയിച്ചു.

Tags:    
News Summary - prime minister-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.