??.???.??????.?? ??????? ??????????????????????

മനുഷ്യാവകാശം രാജ്യത്തി​െൻറ സംസ്​കാരത്തി​െൻറ ഭാഗം  –പ്രധാനമന്ത്രി

മനാമ: സ്വാത​ന്ത്ര്യവും മനുഷ്യാവകാശവും ഇസ്​ലാമിക സംസ്​കാരത്തി​​െൻറയും സ്വത്വത്തി​​െൻറയും അടിസ്​ഥാന ഘടകങ്ങളാണെന്ന ബോധ്യത്തിൽ രാജ്യത്ത്​ ഇൗ അവകാശങ്ങൾ ഉറപ്പുവരുത്താനാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ പറഞ്ഞു. മനുഷ്യാവകാശ മേഖലയിൽ ബഹ്​റൈൻ വലിയ നേട്ടങ്ങളാണ്​ കൈവരിച്ചത്​.ഇതുവഴി എല്ലാ വിഭാഗങ്ങളിലും സമത്വവും സുരക്ഷയും ഉറപ്പാക്കാനുമായിട്ടുണ്ട്​.

സ്വാതന്ത്ര്യം നിലനിൽക്കുന്ന സമൂഹമാണ്​ ബഹ്​റൈ​േൻറതെന്നും അദ്ദേഹം പറഞ്ഞു. നാഷണൽ ഇൻസ്​റ്റിറ്റ്യൂഷൻ ഫോർ ഹ്യൂമൺറൈറ്റ്​സ്​ (എൻ.​െഎ.എച്ച്​.ആർ) പ്രസിഡൻറ്​ സഇൗദ്​ അൽ ഫിഹാനിനെയും കൗൺസിൽ ഒാഫ്​ കമ്മീഷണേഴ്​സ്​ അംഗങ്ങളെയും ഗുദൈബിയ പാലസിൽ സ്വീകരിച്ച്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇൻസ്​റ്റിറ്റ്യൂഷ​​െൻറ പുതിയ കൗൺസിൽ ഒാഫ്​ കമ്മീഷണേഴ്​സ്​ നിയമന ഉത്തരവിറങ്ങിയ സാഹചര്യത്തിലാണ്​ ഇവർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്​ച നടത്തിയത്​.

മനുഷ്യാവകാശം ഉറപ്പുവരുത്തിയുള്ള വികസന പ്ര​ക്രിയയാണ്​ രാജ്യത്ത്​ നടപ്പാക്കുന്നതെന്ന്​ പ്രധാനമന്ത്രി പറഞ്ഞു. സുരക്ഷയും സ്​ഥിരതയും സാമൂഹിക വികസനത്തി​​െൻറ അടിസ്​ഥാന ശിലകളാണ്​. സുരക്ഷിത സാഹചര്യത്തിൽ ജീവിക്കുകയെന്നത്​ എല്ലാ മനുഷ്യരുടെയും അവകാശമാണ്​. മനുഷ്യാവകാശ രംഗത്ത്​ ഇൻസ്​റ്റിറ്റ്യൂഷൻ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണ്​. മനുഷ്യാവകാശ പാഠങ്ങളെ ബഹുമാനിക്കാനും പരിഗണിക്കാനുമുള്ള സംസ്​കാരം വളർത്തിയെടുക്കുന്നതിൽ സ്​ഥാപനത്തിന്​ പങ്കു​ണ്ടെന്നും അദ്ദേഹം പറഞ്ഞു.  
ഇൻസ്​റ്റിറ്റ്യൂഷന്​ നൽകി വരുന്ന പിന്തുണക്ക്​ പ്രസിഡൻറ്​ സഇൗദ്​ അൽ ഫിഹാനി പ്രധാനമന്ത്രിക്ക്​ നന്ദി അറിയിച്ചു. 

Tags:    
News Summary - prime minister-Bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.