Posted On
date_range Updated On
date_range പ്രധാനമന്ത്രിക്ക് അഭിനന്ദപ്രവാഹം: രാജ്യത്തിെൻറ യശസ് കൂടി
മനാമ: ലോകാരോഗ്യ സംഘടനയുടെ ആദരവ് ലഭിച്ച പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് ആല് ഖലീഫക്ക് രാജ്യത് തിന് അകത്തുനിന്നും ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുമുള്ള അഭിനന്ദന പ്രവാഹം തുടരുന്നു. ബഹ്റൈന്‍ ഇത് അഭിമാനമുഹൂർത്തമാണെന്നാണ് വിവിധ മേഖലകളിലുള്ളവർ അഭിപ്രായപ്പെടുന്നത്. ആരോഗ്യമന്ത്രി,സാമൂഹിക മന്ത്രി തുടങ്ങിയ ഭരണാധികാരികൾ കഴിഞ്ഞ ദിവസങ്ങളിൽ അനുമോദനങ്ങൾ അറിയിച്ചിരുന്നു. ആരോഗ്യമന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി ഡോ.വലീദ് ബിൻ ഖലീഫ അൽ മെന കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെ അഭിനന്ദനങ്ങൾ അറിയിച്ചു. ലോകാരോഗ്യ സംഘടന ‘ലോകനേതാവ്’എന്ന ബഹുമതിയാണ് പ്രധാനമന്ത്രിക്ക് നൽകുന്നത്. സംഘടന ആദ്യമായാണ് ഇത്തരമൊരു അവാർഡ് പ്രഖ്യാപിച്ചിരിക്കുന്നത്. ജനീവയിലെ യു.എന്‍ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി ആദരവ് ഏറ്റുവാങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.