സാഹിത്യോത്സവിൽ ജേതാക്കളായവർക്ക് ട്രോഫി സമ്മാനിക്കുന്നു
മനാമ: പ്രവാസി മലയാളികളുടെ കലാ-സാംസ്കാരിക അഭിരുചികളെ ധാർമിക മൂല്യങ്ങളിലൂന്നി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) സംഘടിപ്പിച്ച 15ാമത് മുഹറഖ് സോൺ പ്രവാസി സാഹിത്യോത്സവ് ഹൂറ ചാരിറ്റി ഹാളിൽ വെച്ച് നടന്നു.
രാവിലെ എട്ടിന് ആരംഭിച്ച കലാമേളയിൽ മുഹറഖ് സോണിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 14 യൂനിറ്റുകളെ പ്രതിനിധാനം ചെയ്ത് നൂറിലധികം പ്രതിഭകൾ പങ്കെടുത്തു. സാഹിത്യോത്സവിൽ കസിനോ സെക്ടർ ഒന്നാം സ്ഥാനവും, ഗുദൈബിയ സെക്ടർ രണ്ടാം സ്ഥാനവും, ഹിദ്ദ് സെക്ടർ മൂന്നാം സ്ഥാനവും നേടി.
ആർ.എസ്.സി മുഹറഖ് സോൺ ചെയർമാൻ അജ്മൽ സഖാഫിയുടെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനം ബഹ്റൈൻ യുവ സാഹിത്യകാരൻ ഫിറോസ് തിരുവത്ര ഉദ്ഘാടനം ചെയ്തു. പ്രവാസി രിസാല സബ് എഡിറ്റർ മുഹമ്മദ് വി.പി.കെ സന്ദേശ പ്രഭാഷണം നടത്തി. ഐ.സി.എഫ് ഐ.സി ഡെപ്യൂട്ടി പ്രസിഡന്റ് സൈനുദ്ദീൻ സഖാഫി ആമുഖ പ്രഭാഷണം നടത്തി. ഐ.സി.എഫ് നാഷനൽ സെക്രട്ടറി അഷ്റഫ് സി.എച്ച് വിജയികളെ പ്രഖ്യാപിച്ചു. ഇർഷാദ് തെന്നട, നിസാർ കൊല്ലം, മമ്മൂട്ടി മുസ്ലിയാർ, സമദ് കാക്കടവ്, റഹീം സഖാഫി, ശാഫി വെളിയംകോട്, മൻസൂർ അഹ്സനി, ഹംസ പുളിക്കൽ, അബ്ദുല്ല രണ്ടത്താണി, അഷ്റഫ് മങ്കര, ജാഫർ ഷരീഫ് തുടങ്ങിയവർ പങ്കെടുത്തു. സോൺ സാഹിത്യോത്സവ് കൺവീനർ മുഹമ്മദ് സുഫ്യാൻ സ്വാഗതവും കലാലയം സെക്രട്ടറി സാലിഹ് കൊടുവള്ളി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.