മനാമ: 34 വർഷമായി സുന്ദരേശൻ (56) ബഹ്റൈനിലേക്ക് എത്തിയിട്ട്. എന്നാൽ അയ്യാൾ ഇതുവരെ നാടുകണ്ടിട്ടില്ല. തുന്നൽക്കാരെൻറ വിസയിൽ എത്തിയ അയ്യാളിൽ തുന്നിച്ചേർക്കപ്പെട്ടതാകെട്ട അവിശ്വസനീയ അനുഭവങ്ങളും. ജീവിതം പച്ചപിടിപ്പിക്കാൻ പ്രവാസമണ്ണിലേക്ക് വന്നശേഷം കരിഞ്ഞുപോയ ജീവിതത്തിെൻറ ഉടമസ്ഥനാണ് ഇൗ സാധു. അടൂർ കൊടുമൺ സ്വദേശിയായ സുന്ദരേശൻ ബഹ്റൈനിലേക്ക് വന്നത് 22ാം വയസിലാണ്. കൊണ്ടുവന്ന ഏജൻറ് പറഞ്ഞതൊന്നും നടക്കാതെ വന്നേപ്പാൾ മറ്റൊരാളുടെ കീഴിൽ ജോലിക്ക് പോയി. മലയാളിയായ ആ കട നടത്തിപ്പുകാരെൻറ വാക്ക് വിശ്വാസിച്ച് നാട്ടിൽ നിന്ന് പണം വരുത്തിച്ച് തുന്നൽക്കട ഏറ്റെടുക്കുകയും കട മോടിപ്പിടിപ്പിക്കുകയും ചെയ്തു. സ്വന്തമായി രണ്ട് തൊഴിലാളികളെ നിയമിക്കുകയും ചെയ്തു. എന്നാൽ കെട്ടിടത്തിെൻറ ഉടമ അറിയാതെയാണ് മലയാളി സുന്ദരേശന് കട കൈമാറിയത്. ഇതറിഞ്ഞ് കൂടുതൽ വാടക ചോദിച്ച് എത്തിയ കെട്ടിട ഉടമയുമായുള്ള തർക്കമാണ് സുന്ദരേശെൻറ ജീവിതത്തിൽ ഇരുൾ വീഴ്ത്തിയത്.
തുടർന്ന് താൻ കടയിലെ സാധനങ്ങൾ വിറ്റ് കടം തീർത്തശേഷം കടയിൽ നിന്നിറങ്ങിയതായി സുന്ദരേശൻ പറയുന്നു. ഇതിനെ തുടർന്ന് കെട്ടിട ഉടമ സുന്ദരേശന് എതിരെ തെൻറ കെട്ടിടത്തിലെ സാധനങ്ങൾ അപഹരിച്ചതായി അധികൃതർക്ക് പരാതി നൽകി. എന്നാൽ ഇങ്ങനെയൊരു പരാതിയെ കുറിച്ചറിയുന്നത് വർഷങ്ങൾ കഴിഞ്ഞപ്പോഴാണന്ന് സുന്ദരേശൻ പറയുന്നു. ഇതിനിടയിൽ പാസ്പോർട്ടും വിസയുമായി ഗൾഫിൽ കൊണ്ടുവന്ന ഏജൻറ് മുങ്ങി. നാട്ടിൽ നിന്ന് വന്ന് രണ്ട് വർഷം കഴിഞ്ഞപ്പോൾ അച്ഛൻ മരിച്ചു. 22 വർഷം കഴിഞ്ഞ് അമ്മ മരിച്ചു. അമ്മ മരിച്ചപ്പോൾ നാട്ടിൽ പോകാൻ ശ്രമിച്ചപ്പോഴാണ് യാത്രാവിലക്ക് ഉണ്ടെന്നും മുമ്പ് കെട്ടിട ഉടമ നൽകിയ പരാതിയാണ് അതിന് കാരണമെന്നും മനസിലായത്. 22850 ദിനാർ നഷ്ടപരിഹാരം നൽകിയാലെ യാത്രവിലക്ക് നീങ്ങൂവെന്ന് മനസിലായപ്പോൾ മാനസികമായ തളർച്ചയിലായി. പലരുടെയും മുന്നിൽ സഹായം തേടിച്ചെന്നെങ്കിലും എല്ലാവരും കൈമലർത്തുകയായിരുന്നു. പണികൾ ചെയ്യിച്ച മലയാളികളിൽ നിരവധിപേർ ധാരാളം പണം നൽകാനുണ്ടായിരുന്നു.
അതും കിട്ടാതെ വന്നേപ്പാൾ പ്രതീക്ഷകളെല്ലാം അസ്തമിച്ചതോടെയാണ് സുന്ദരേശൻ പിന്നീട് ഉൾഗ്രാമങ്ങളിലേക്കും മരുഭൂമിയിലേക്കും അലച്ചിൽ തുടങ്ങിയത്. കുപ്പത്തൊട്ടിയിൽ നിന്ന് കൈയിട്ട് വാരിതിന്നും പൈപ്പ് വെള്ളം കുടിച്ചും ഖജുർ മരങ്ങളുടെ ചുവടെ കിടന്നുറങ്ങിയും കഴിഞ്ഞുകൂടി. അങ്ങനെ ഒമ്പത് വർഷങ്ങളോളം ഒട്ടകത്തീറ്റ തിന്നും മണ്ണിലുറങ്ങിയും പ്രാകൃതനായി ജീവിച്ചു. ഒടുവിൽ ശരീരത്തിൽ വ്രണങ്ങൾ ബാധിച്ച് പുഴുക്കളുമായി കഴിയുന്ന വിവരം അറിഞ്ഞെത്തിയ സലാം മമ്പാട്ടുമൂല എന്ന സെൻട്രൽ മാർക്കറ്റിലെ പച്ചക്കറി വ്യാപാരിയാണ് ഇയ്യാൾക്ക് രക്ഷകനായത്. സലാം സുന്ദരേശനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി ആവശ്യമായ ചികിത്സ നൽകിയശേഷം തെൻറ മുറിയിലേക്ക് കൂട്ടിക്കൊണ്ടുവന്നു. യാത്ര വിലക്ക് മാറ്റാൻ കോടതിയെ സമീപിച്ച് പഴയ കേസ് എടുപ്പിച്ചു. വക്കീലിനെ കൊണ്ട് കേസ് നടത്തിച്ചു ആ കേസിൽ സുന്ദരേശന് അനുകൂല വിധി നേടിച്ചു. എംബസിയും ഒൗട്ട് പാസ് നൽകിയിട്ടുണ്ട്. എന്നാൽ കോടതി സംബന്ധമായ പിഴ അടക്കാൻ 442 ദിനാർ നൽകണം. അതിന് എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലാണ് സുന്ദരേശൻ. മാത്രമല്ല സോറിയാസ് ബാധിച്ച് ആകെ അവശനുമാണ്. സുന്ദരേശനെ ബന്ധെപ്പടാനുള്ള ഫോൺ നമ്പർ: 35576164
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.