പ്ര​തി​ഭ ഉ​മ്മു​ൽ ഹ​സ്സം യൂ​നി​റ്റ് ന​ട​ത്തി​യ ‘സ്നേ​ഹ​നി​ലാ​വ്’ കു​ടും​ബ​സം​ഗ​മം

പ്ര​തി​ഭ​യു​ടെ ‘സ്നേ​ഹ​നി​ലാ​വ്’ കു​ടും​ബ​സം​ഗ​മം

മ​നാ​മ: ബ​ഹ്റൈ​ൻ പ്ര​തി​ഭ​യു​ടെ 40ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി പ്ര​തി​ഭ മു​ഹ​റ​ഖ് മേ​ഖ​ല​ക്ക് കീ​ഴി​ലെ ഉ​മ്മു​ൽ ഹ​സ്സം യൂ​നി​റ്റ് മു​ഹ​റ​ഖ് സ​യാ​നി​ഹാ​ളി​ൽ ന​ട​ത്തി​യ ‘സ്നേ​ഹ​നി​ലാ​വ്’ കു​ടും​ബ​സം​ഗ​മം ശ്ര​ദ്ധേ​യ​മാ​യി. പ്ര​തി​ഭ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി പി. ​ശ്രീ​ജി​ത്ത് കേ​ക്കു​മു​റി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​രി​പാ​ടി​ക്ക് സ്വാ​ഗ​ത​സം​ഘം ക​ൺ​വീ​ന​ർ സ​ജീ​വ​ൻ മാ​ക്ക​ണ്ടി, യൂ​നി​റ്റ് സെ​ക്ര​ട്ട​റി ബി​ജു കെ.​പി, യൂ​നി​റ്റ് പ്ര​സി​ഡ​ന്റ് ദു​ർ​ഗ​കാ​ശി​നാ​ഥ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ്ര​തി​ഭ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ ,മു​ഹ​റ​ഖ് മേ​ഖ​ല ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

പു​രു​ഷ​ന്മാ​ർ അ​വ​ത​രി​പ്പി​ച്ച ഒ​പ്പ​ന യൂ​നി​റ്റം​ഗ​ങ്ങ​ളും, കു​ടും​ബാം​ഗ​ങ്ങ​ളും അ​വ​ത​രി​പ്പി​ച്ച സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, ക്ലാ​സി​ക്ക​ൽ ഡാ​ൻ​സ് എ​ന്നി​ങ്ങ​നെ ക​ലാ​പ​രി​പാ​ടി​ക​ളും പ്ര​തി​ഭ സ്വ​ര​ല​യ​യു​ടെ ഗാ​ന​മേ​ള​യും, സ​ഹൃ​ദ​യ പ​യ്യ​ന്നൂ​രി​ന്റെ നാ​ട​ൻ പാ​ട്ടു​ക​ളും സം​ഗ​മ​ത്തി​ന് മാ​റ്റേ​കി.

250ല​ധി​കം അം​ഗ​ങ്ങ​ൾ​ക്ക് പ​ര​സ്പ​രം പ​രി​ച​യ​പ്പെ​ടാ​നും, സൗ​ഹൃ​ദം പു​തു​ക്കാ​നു​മാ​യ സ്നേ​ഹ​നി​ലാ​വ് വേ​റി​ട്ട അ​നു​ഭ​വ​മാ​യി.​യൂ​നി​റ്റ് എ​ക്സി.​അം​ഗം ബി​ജു. വി.​എ​ൻ മാ​ർ​ബി​ളി​ൽ തീ​ർ​ത്ത പ്ര​തി​ഭ 40ാം വാ​ർ​ഷി​ക​ത്തി​ന്റെ എം​ബ്ലം യൂ​നി​റ്റ് സെ​ക്ര​ട്ട​റി ബി​ജു.​കെ. പി. ​ര​ക്ഷാ​ധി​കാ​രി ക്ക് ​ച​ട​ങ്ങി​ൽ​വെ​ച്ച് കൈ​മാ​റി. പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. പ്ര​തി​ഭ സ്വ​ര​ല​യ​യി​ലെ​യും സ​ഹൃ​ദ​യ പ​യ്യ​ന്നൂ​ർ എ​ന്നി​വ​യി​ലെ ഗാ​യ​ക​ർ​ക്കും യൂ​നി​റ്റി​ന്റെ ഉ​പ​ഹാ​രം ന​ൽ​കി.

Tags:    
News Summary - Pratibha's 'love status' family reunion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.