ജയകുമാർ, ഗിരീഷ്, രഞ്ജിത്ത്
മനാമ: ബഹ്റൈൻ പ്രതിഭ 29ാം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായ പ്രതിഭ സൽമാബാദ് മേഖല സമ്മേളനം സൽമാബാദ് നഗറിൽ നടന്നു. വനിതകൾ അവതരിപ്പിച്ച ചെണ്ടമേളം സമ്മേളനത്തിന് മികവേകി. സ്വാഗതസംഘ ചെയർമാൻ കെ.കെ. മോഹനൻ സ്വാഗതം പറഞ്ഞു. പ്രജിൽ മണിയൂർ സമ്മേളന താൽക്കാലിക അധ്യക്ഷനായിരുന്നു. ഡോ. കെ. കൃഷ്ണകുമാർ, സജിഷ പ്രജിത്ത്, പ്രജിൽ മണിയൂർ എന്നിവർ പ്രസീഡിയമായി പ്രവർത്തിച്ചു. രക്തസാക്ഷി പ്രമേയം ജോഷി ഗുരുവായൂരും അനുശോചനപ്രമേയം റനീഷും അവതരിപ്പിച്ചു. പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി ഉദ്ഘാടനം ചെയ്തു. ഇസ്രായേൽ-ഫലസ്തീൻ സംഘർഷം, അവിടെ നിലവിൽ നടന്നുവരുന്ന സാമ്രാജ്യത്വ ശക്തികളുടെ അധിനിവേശം, ഇന്ത്യൻ രാഷ്ട്രീയത്തിൽ സംഘ്പരിവാർ വർഗീയ രാഷ്ട്രീയം ഒളിച്ചുകടത്താൻ നടത്തുന്ന ശ്രമങ്ങൾ എന്നിവ സംബന്ധിച്ച് പ്രദീപ് പതേരി സംസാരിച്ചു.
ബഹ്റൈൻ പ്രതിഭ സൽമാബാദ് മേഖല സമ്മേളനത്തിൽനിന്ന്
മേഖല സെക്രട്ടറി ശിവകീർത്തി രവീന്ദ്രൻ പ്രവർത്തന റിപ്പോർട്ടും, പ്രതിഭ പ്രസിഡന്റ് ജോയ് വെട്ടിയാടൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. റിപ്പോർട്ടിൻമേൽ നടന്ന ചർച്ചയിൽ 13 പ്രതിനിധികൾ പങ്കെടുത്തു.
പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത്ത്, രക്ഷാധികാരി കമ്മിറ്റി അംഗം സുബൈർ കണ്ണൂർ, പ്രതിഭ കേന്ദ്രകമ്മിറ്റി ട്രഷറർ മിജോഷ് മൊറാഴ, കേന്ദ്ര കമ്മിറ്റി അംഗം കെ.എം. സതീഷ് എന്നിവർ സംസാരിച്ചു. നിലവിൽ 60 വയസ്സിന് മുകളിലുള്ള പ്രവാസികൾക്കും ക്ഷേമനിധി അംഗത്വം നൽകുക, ട്രാഫിക് ബോധവത്കരണത്തിനായി സ്കൂൾതലം മുതൽ ട്രാഫിക് നിയമങ്ങൾ പാഠ്യപദ്ധതിയിൽ ചേർക്കുക. എൻ.സി.ഇ.ആർ.ടി സിലബസിൽ ഇന്ത്യ എന്ന പദത്തിന് പകരം ഭാരതം എന്ന് ചേർക്കാനുള്ള ശ്രമം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു. കുട്ടികളുടെ ചിത്ര പ്രദർശനവും പ്രകൃതിസൗഹൃദ സമൂഹം എന്ന ആശയം പ്രചരിപ്പിക്കുന്നതിന് ഉതകുന്ന പോസ്റ്ററുകളുടെ പ്രദർശനവും ഒരുക്കിയിരുന്നു. സ്വരലയ ഗായകസംഘം അവതരിപ്പിച്ച സ്വാഗത ഗാനങ്ങളുമുണ്ടായി.
സമ്മേളനം 2023-25 പ്രവർത്തന വർഷത്തേക്കുള്ള 19 അംഗ മേഖല കമ്മറ്റിയെ തിരഞ്ഞെടുത്തു. ഗിരീഷ് ശാന്തകുമാരി മോഹനൻ (സെക്രട്ടറി), ജയകുമാർ (പ്രസിഡന്റ്), രഞ്ജിത്ത് പൊൻകുന്നം (ട്രഷറർ), അഖിലേഷ് (ജോയന്റ് സെക്രട്ടറി), സിൽജ സതീഷ് (വൈസ് പ്രസി), പ്രജിത്ത് (മെംബർഷിപ് സെക്രട്ടറി) ഷാൽജിത്ത് (അസി. മെംബർഷിപ് സെക്രട്ടറി). എക്സിക്യൂട്ടിവ് അംഗങ്ങൾ: നിഷ സതീഷ്, ശിവകീർത്തി രവീന്ദ്രൻ, സജിഷ പ്രജിത്ത്, അനുശ്രീ മധു, കെ.കെ. മോഹനൻ, പ്രജിൽ മണിയൂർ, റെനിത്ത് എരഞ്ഞോളി, ജോഷി ഗുരുവായൂർ, സിസിർ ബാലകൃഷ്ണൻ, കെ.സി. പ്രദീപൻ, രാജേഷ് തലായി, ജയരാജൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.