കെ.പി.എ കുടുംബസംഗമത്തിൽനിന്ന്
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈനിലെ വിവിധ ഏരിയകളിലായി സംഘടിപ്പിച്ച കെ.പി.എ പൊന്നോണം 2025 ഓണാഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് കെ.പി.എ സെൻട്രൽ - ജില്ല കമ്മിറ്റി കുടുംബസംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് അനോജ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ്, കെ.പി.എ സെക്രട്ടറിമാരായ അനിൽകുമാർ, രജീഷ് പട്ടാഴി, അസിസ്റ്റന്റ് ട്രഷറർ കൃഷ്ണകുമാർ എന്നിവർ ആശംസകൾ അറിയിച്ചു.
കെ.പി.എ പൊന്നോണം 2025ന്റെ വിജയത്തിനായി പ്രവർത്തിച്ച എല്ലാ ഏരിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്കും പ്രവാസി ശ്രീക്കും മെമന്റോ നൽകി അനുമോദിച്ചു. അതോടൊപ്പം കെ.പി.എ പൊന്നോണം 2025ൽ എല്ലാ ഏരിയകൾക്കും കലാവിരുന്നൊരുക്കിയ കെ.പി.എ സൃഷ്ടി സിംഫണി ടീമിന് മൊമെന്റോ നൽകി അനുമോദിച്ചു. കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ മൊമെന്റോ സൃഷ്ടി ജനറൽ കൺവീനർ ജഗത് കൃഷ്ണകുമാറിനും ടീം സിംഫണിക്കും കൈമാറി. ട്രഷറർ മനോജ് ജമാൽ നന്ദി പറഞ്ഞു. പരിപാടിയിൽ സെൻട്രൽ കമ്മിറ്റി അംഗങ്ങളും ജില്ല കമ്മിറ്റി അംഗങ്ങളും പ്രവാസിശ്രീ യൂനിറ്റ് ഹെഡുകളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. കെ.പി.എ സിംഫണി ടീം അവതരിപ്പിച്ച ഗാനവിരുന്ന് കുടുംബ സംഗമത്തിന് പകിട്ടേകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.