ബ​ഹ്റൈ​ൻ ഗ്രാ​ൻ​ഡ് മ​സ്ജി​ദ്

റ​മ​ദാ​നി​ൽ ജു​മു​അ​ക്കാ​യി 28 പ​ള്ളി​ക​ൾ​കൂ​ടി താ​ൽ​ക്കാ​ലി​ക​മാ​യി അ​നു​വ​ദി​ച്ചു

 

മ​നാ​മ: വി​ശു​ദ്ധ റ​മ​ദാ​ൻ മാ​സ​ത്തി​ൽ വി​ശ്വാ​സി​ക​ളു​ടെ വ​ർ​ധി​ച്ച തി​ര​ക്ക് പ​രി​ഗ​ണി​ച്ച് രാ​ജ്യ​ത്തെ 28 പ​ള്ളി​ക​ൾ​ക്കു​കൂ​ടി വെ​ള്ളി​യാ​ഴ്ച പ്രാ​ർ​ഥ​ന​ക​ൾ ന​ട​ത്താ​ൻ സു​ന്നി എ​ൻ​ഡോ​വ്‌​മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് താ​ൽ​ക്കാ​ലി​ക അ​നു​മ​തി ന​ൽ​കി. റ​മ​ദാ​നി​ലെ ആ​ദ്യ വെ​ള്ളി​യാ​ഴ്ച​മു​ത​ൽ ഈ ​പ​ള്ളി​ക​ളി​ൽ ജു​മു​അ ന​മ​സ്കാ​രം ഉ​ണ്ടാ​യി​രി​ക്കും.

റ​മ​ദാ​ൻ മാ​സ​ത്തി​ൽ നി​ല​വി​ലു​ള്ള ജു​മു​അ പ​ള്ളി​ക​ളി​ലെ തി​ര​ക്ക് കു​റ​യ്ക്കാ​നും വി​ശ്വാ​സി​ക​ൾ​ക്ക് സ്വ​ന്തം പ്ര​ദേ​ശ​ങ്ങ​ളി​ൽ​ത​ന്നെ പ്രാ​ർ​ഥ​നാ സൗ​ക​ര്യം ഒ​രു​ക്കാ​നു​മാ​ണ് ഈ ​ന​ട​പ​ടി​യെ​ന്ന് സു​ന്നി എ​ൻ​ഡോ​വ്‌​മെ​ന്റ് കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ഡോ. ​ശൈ​ഖ് റാ​ശി​ദ് അ​ൽ ഹ​ജ്രി അ​റി​യി​ച്ചു. വി​ശ്വാ​സി​ക​ൾ​ക്ക് സ​മാ​ധാ​ന​പ​ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ പ്രാ​ർ​ഥ​ന​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന​തി​ന് പ​ള്ളി​ക​ളി​ൽ എ​ല്ലാ​വി​ധ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

മു​ഹ​റ​ഖ് ഗ​വ​ർ​ണ​റേ​റ്റ്

അ​ൽ ബു​റൈ​ശി​ദ് മ​സ്ജി​ദ്, ഹ​യാ ബി​ൻ​ത് മു​ഹ​മ്മ​ദ് അ​ൽ ബു​ഫ്ലാ​സ മ​സ്ജി​ദ് (ഹി​ദ്ദ്), ആ​ഇ​ഷ അ​ൽ റാ​ഷി​ദ് മ​സ്ജി​ദ് (ദി​യാ​ർ അ​ൽ മു​ഹ​റ​ഖ്), ഉ​മ്മു​ഹാ​ത്തു​ൽ മു​അ്മി​നീ​ൻ മ​സ്ജി​ദ്, ഒ​സാ​മ ബി​ൻ സാ​യി​ദ് മ​സ്ജി​ദ് (അ​റാ​ദ്), അ​ൽ ബി​ൻ ഖാ​ദ​ർ മ​സ്ജി​ദ്, അ​ലി ബി​ൻ ഇ​ബ്രാ​ഹിം അ​ൽ സ​യാ​നി മ​സ്ജി​ദ് (മു​ഹ​റ​ഖ്), ഉ​മ​ർ ബി​ൻ അ​ബ്ദു​ൽ അ​സീ​സ് മ​സ്ജി​ദ്, സൗ​ത്ത് ബു​സൈ​ത്തീ​ൻ മ​സ്ജി​ദ്, ഹെ​സ്സ ബി​ൻ​ത് ഖ​ലീ​ഫ അ​ൽ അ​മാ​രി മ​സ്ജി​ദ് (ബു​സൈ​ത്തീ​ൻ).

സ​തേ​ൺ ഗ​വ​ർ​ണ​റേ​റ്റ് (റി​ഫ, ഇ​സ ടൗ​ൺ)

അ​ൽ ഇ​ഖ്‌​ലാ​സ് മ​സ്ജി​ദ് (ഇ​സ ടൗ​ൺ), ബ​ദ്രി​യ ജാ​ഫ​ർ അ​ൽ മ​ർ​ബ​തി മ​സ്ജി​ദ് (ബു​ഹൈ​ർ), ഈ​സ ബി​ൻ ഈ​സ മ​സ്ജി​ദ്, ശൈ​ഖ് അ​ലി ബി​ൻ ഖ​ലീ​ഫ അ​ൽ ഖ​ലീ​ഫ മ​സ്ജി​ദ്, ശൈ​ഖ് ഖ​ലീ​ഫ ബി​ൻ മു​ഹ​മ്മ​ദ് മ​സ്ജി​ദ്, അ​ൽ ബു​ക്കു​വാ​ര മ​സ്ജി​ദ്, അ​ബു അ​ബ്ദു​ള്ള സ​ൽ​മാ​ൻ അ​ൽ ഫാ​രി​സി മ​സ്ജി​ദ്, ഹ​ജ്ജി​യാ​ത്തി​ലെ അ​ൽ മു​ഹാ​ജി​രീ​ൻ മ​സ്ജി​ദ്, ഹു​നൈ​ൻ മ​സ്ജി​ദ്, അ​മ​ർ ബി​ൻ അ​ൽ ആ​സ് മ​സ്ജി​ദ് (ഈ​സ്റ്റ് റി​ഫ), ശൈ​ഖ ഫാ​ത്തി​മ ബി​ൻ​ത് അ​ഹ​മ്മ​ദ് അ​ൽ ഖ​ലീ​ഫ മ​സ്ജി​ദ് (സ​ല്ലാ​ഖ്).

നോ​ർ​ത്തേ​ൺ ഗ​വ​ർ​ണ​റേ​റ്റ് (ഹ​മ​ദ് ടൗ​ൺ)

അ​ൽ ദു​വൈ​സാ​ൻ മ​സ്ജി​ദ് (റൗ​ണ്ട് എ​ബൗ​ട്ട് 1), അ​ൽ അ​സീ​സ് മ​സ്ജി​ദ് (റൗ​ണ്ട് എ​ബൗ​ട്ട് 5), അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ഔ​ഫ് മ​സ്ജി​ദ് (റൗ​ണ്ട് എ​ബൗ​ട്ട് 10), അ​ബു അ​യ്യൂ​ബ് അ​ൽ അ​ൻ​സാ​രി മ​സ്ജി​ദ്, അ​സ്മ ബി​ൻ​ത് അ​ബി ബ​ക്ക​ർ മ​സ്ജി​ദ്, ഹം​സ ബി​ൻ അ​ബ്ദു​ൽ മു​ത്ത​ലി​ബ് മ​സ്ജി​ദ് (റൗ​ണ്ട് എ​ബൗ​ട്ട് 21).

ക്യാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ് സ​അ​ദ് ബി​ൻ അ​ബി വ​ഖാ​സ് പ​ള്ളി (ഉ​മ്മു​ൽ ഹ​സം).

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.