റമദാൻ ഒന്നിന്‍റെ നോമ്പ് തുറ സമയത്ത് അറാദ് ഫോർട്ടിൽ പീരങ്കി മുഴക്കിയപ്പോൾ 

റ​മ​ദാ​നി​ൽ സ​മ​യം അ​റി​യി​ക്കാ​ൻ ഇ​നി പീ​ര​ങ്കി മു​ഴ​ങ്ങും


മ​നാ​മ: റ​മ​ദാ​ൻ ആ​രം​ഭി​ച്ച​തോ​ടെ നോ​മ്പു​തു​റ സ​മ​യ​വും വ്ര​താ​രം​ഭ​വും അ​റി​യി​ക്കാ​നാ​യി രാ​ജ്യ​ത്ത് പ്ര​ധാ​ന​യി​ട​ങ്ങ​ളി​ൽ ഇ​നി പാ​ര​മ്പ​ര്യ​ത്തി​ന്റെ ഭാ​ഗ​മാ​യ പീ​ര​ങ്കി മു​ഴ​ങ്ങും.

മു​ഹ​റ​ഖി​ലെ അ​റാ​ദ് ഫോ​ർ​ട്ട്, ദു​റാ​സി​ലെ അ​ബു സു​ബ്ഹ് ബീ​ച്ച്, റി​ഫ​യി​ലെ ഹു​നൈ​നി​യ വാ​ലി, ദി ​അ​വ​ന്യൂ​സ് ബ​ഹ്‌​റൈ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പീ​ര​ങ്കി സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. ഇ​ത് ത​ത്സ​മ​യം ബ​ഹ്‌​റൈ​ൻ ടെ​ലി​വി​ഷ​ൻ സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്നു​ണ്ട്. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് റ​മ​ദാ​ൻ മാ​സം ക​ണ്ട സ​മ​യ​ത്തും പീ​ര​ങ്കി മു​ഴ​ക്കി​യി​രു​ന്നു.

സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് പീ​ര​ങ്കി​ക​ൾ സ​ജ്ജീ​ക​രി​ച്ചി​രു​ന്ന​ത്. പ​ത്താം നൂ​റ്റാ​ണ്ടി​ൽ ഈ​ജി​പ്തി​ൽ ഫാ​ത്തി​മി​ദ് ഖ​ലീ​ഫ​മാ​രു​ടെ കാ​ല​ത്ത് തു​ട​ങ്ങി​യ​തെ​ന്ന് ക​രു​ത​പ്പെ​ടു​ന്ന ഈ ​പാ​ര​മ്പ​ര്യം ഇ​ന്നും ബ​ഹ്‌​റൈ​നി​ൽ വ​ലി​യ ആ​വേ​ശ​ത്തോ​ടെ​യാ​ണ് കൊ​ണ്ടാ​ടു​ന്ന​ത്. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് കാ​ണാ​നു​ള്ള അ​വ​സ​ര​മു​ണ്ടാ​യ​തി​നാ​ൽ​ത​ന്നെ നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളാ​ണ് ഈ ​കാ​ഴ്ച നേ​രി​ട്ട് കാ​ണാ​ൻ ഓ​രോ ദി​വ​സ​വും ഈ ​കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തു​ന്ന​ത്.

പൊ​തു​സ്ഥ​ല​ത്ത് ഭ​ക്ഷ​ണം ക​ഴി​ച്ചാ​ൽ പി​ഴ

റ​മ​ദാ​ൻ മാ​സ​ത്തി​ൽ പ​ക​ൽ​സ​മ​യ​ത്ത് പൊ​തു​സ്ഥ​ല​ത്തു​വെ​ച്ച് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തോ വെ​ള്ളം കു​ടി​ക്കു​ന്ന​തോ പു​ക​വ​ലി​ക്കു​ന്ന​തോ ക​ർ​ശ​ന​മാ​യി നി​രോ​ധി​ച്ചി​ട്ടു​ണ്ട്. നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​ർ​ക്ക് ഒ​രു​വ​ർ​ഷം വ​രെ ത​ട​വും 100 ദീ​നാ​ർ പി​ഴ​യും ല​ഭി​ക്കാം. ഈ ​വ​ർ​ഷം ബ​ഹ്‌​റൈ​നി​ൽ ശ​രാ​ശ​രി 13 മ​ണി​ക്കൂ​റാ​ണ് വ്ര​താ​നു​ഷ്ഠാ​നം.

വ​ട​ക്ക​ൻ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ഇ​ത് 19 മ​ണി​ക്കൂ​ർ വ​രെ​യാ​കു​മ്പോ​ൾ ചി​ല തെ​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ 12 മ​ണി​ക്കൂ​റാ​ണ്. വി​ശ്വാ​സി​ക​ൾ​ക്കാ​യി വി​പു​ല​മാ​യ മ​ത-​സാ​മൂ​ഹി​ക പ​രി​പാ​ടി​ക​ളാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വും ഇ​സ്‍ലാ​മി​ക കാ​ര്യ മ​ന്ത്രാ​ല​യ​വും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. അ​ഹ​മ്മ​ദ് അ​ൽ ഫ​ത്തേ​ഹ് ഇ​സ്‌​ലാ​മി​ക് സെ​ന്റ​റി​ൽ ത​റാ​വീ​ഹ്, ഖി​യാ​മു​ൽ ലൈ​ൽ പ്രാ​ർ​ഥ​ന​ക​ൾ​ക്കാ​യി പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പ്ര​മു​ഖ​രാ​യ മ​ത പ​ണ്ഡി​ത​ർ പ്രാ​ർ​ഥ​ന​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

Tags:    
News Summary - Cannons will now be fired to signal the time during Ramadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.