കൊല്ലം പ്രവാസി അസോസിയേഷൻ അണ്ടർ 13 ഫുട്ബോൾ ടൂർണമെന്റിൽനിന്ന്
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ (കെ.പി.എ) സ്പോർട്സ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അണ്ടർ13 ഫുട്ബോൾ ടൂർണമെന്റിൽ ട്യൂബ്ലി കിങ്സ് വിജയികളായി. ട്യൂബ്ലി അൽ അമ്മാരിയ ഗ്രൗണ്ടിൽവെച്ച് 6 ടീമുകൾ മാറ്റുരച്ചു ആവേശകരമായ ടൂർണമെന്റിൽ കെ.പി.എ ഷൂട്ടിങ് സ്റ്റാർസിനെയാണ് ട്യൂബ്ലി കിങ്സ് ഫൈനലിൽ പരാജയപ്പെടുത്തിയത്.
ടൂർണമെന്റിൽ വിജയികൾക്കുള്ള മെഡൽസ് സെക്രട്ടേറിയറ്റ് അംഗങ്ങളും ട്രോഫി കൊല്ലം പ്രവാസി അസോസിയേഷൻ ആക്ടിങ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞു, കെ.പി.എ സ്ഥാപക പ്രസിഡന്റ് നിസാർ കൊല്ലം എന്നിവർ ചേർന്നു കൈമാറി. ചടങ്ങിൽ കെ.പി.എ ട്രഷറർ മനോജ് ജമാൽ, സെക്രട്ടറിമാരായ അനിൽകുമാർ രജീഷ് പട്ടാഴി എന്നിവർ സന്നിഹിതരായിരുന്നു.
കെ.പി.എ സ്പോർട്സ് വിങ് ജനറൽ കൺവീനർ രാജ് കൃഷ്ണൻ, ഫുട്ബാൾ വിങ് കോഓർഡിനേറ്റർ ബിനു കുണ്ടറ, ക്രിക്കറ്റ് വിങ് കോഓർഡിനേറ്റർ വിനീത് അലക്സാണ്ടർ, ടഗ് ഓഫ് വാർ വിങ് കോഓർഡിനേറ്റർ രതിൻ തിലക് എന്നിവർ ടൂർണമെന്റ് നിയന്ത്രിച്ചു. കെ.പി.എ ചിൽഡ്രൻസ് വിങ് കോർഡിനേറ്റേഴ്സ് അനൂബ് തങ്കച്ചൻ, ജോസ് മങ്ങാട്, കെ.പി.എ പ്രവാസിശ്രീ ചെയർപേഴ്സൻ അഡ്വ. പ്രദീപ അനിൽ, ഹോപ്സിറ്റൽ വിങ് കൺവീനർ ജിബി ജോൺ, രമ്യാ ഗിരീഷ്, സെൻട്രൽ കമ്മിറ്റി അംഗങ്ങൾ, ഡിസ്ട്രിക്ട് കമ്മിറ്റി അംഗങ്ങൾ, പ്രവാസി ശ്രീ യൂനിറ്റ് അംഗങ്ങൾ എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.