നിയാർക്ക് ബഹ്റൈൻ ചാപ്റ്റർ അംഗങ്ങൾ
മനാമ: ഭിന്നശേഷി കുട്ടികൾക്കായുള്ള നെസ്റ്റ് ഇന്റർനാഷനൽ അക്കാദമി ആൻഡ് റിസർച്ച് സെന്റർ (നിയാർക്ക്) ന്റെ ബഹ്റൈൻ ചാപ്റ്റർ ജനറൽ ബോഡി മീറ്റിങ് ബഹ്റൈൻ മീഡിയ സിറ്റിയിൽചേർന്ന് 2024-26 വര്‍ഷങ്ങളിലെ പ്രവർത്തന-സാമ്പത്തിക റിപ്പോർട്ടുകൾ അവതരിപ്പിക്കുയും 2026-28 വർഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു.
കെ. ടി. സലിം, നൗഷാദ് ടി. പി, അബ്ദുൽറഹ്മാൻ അസീൽ എന്നിവർ രക്ഷാധികാരികളായ കമ്മിറ്റിയിൽ ഫാറൂഖ്. കെ. കെ ചെയർമാനും, ജബ്ബാർ കുട്ടീസ് ജനറൽ സെക്രട്ടറിയും, ഹനീഫ് കടലൂർ ചീഫ് കോഓർഡിനേറ്ററായും നൗഫൽ നന്തി ട്രഷററായും അനസ് ഹബീബ് ഇന്റർണൽ ഓഡിറ്ററായും ചുമതലയേറ്റെടുത്തു. ഹംസ സിംസിം, സുജിത്ത് പിള്ള, ജൈസൽ അഹ്മദ് (വൈസ് ചെയർമാൻമാർ), ഇല്യാസ് കൈനോത്ത്, ഗിരീഷ് കാളിയത്ത്, ആബിദ് കുട്ടീസ് (ജോയന്റ് സെക്രട്ടറിമാർ) എന്നിവരെ കൂടാതെ 20 അംഗങ്ങൾ എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ പ്രവർത്തിക്കും.
നിയാർക്ക് ബഹ്റൈൻ ചാപ്റ്ററിന്റെ വനിത വിഭാഗവും ഇതോടൊപ്പം പുനഃസംഘടിപ്പിച്ചതായും ഭാരവാഹികൾ അറിയിച്ചു. ജമീല അബ്ദുൽറഹ്മാൻ, ആബിദ ഹനീഫ്, സാജിത കരീം (രക്ഷാധികാരികൾ), അഭി ഫിറോസ് (പ്രസിഡന്റ്), ജിൽഷ സമീഹ് (സെക്രട്ടറി), സാലിഹ ബഷീർ (ട്രഷറർ), ഷമീമ ഷബീർ (കോഓർഡിനേറ്റർ), നൗഷിദ നൗഫൽ (വൈസ് പ്രസിഡന്റ്), മുഫീദ മുജീബ് (ജോയന്റ് സെക്രട്ടറി) ഒപ്പം 16 അംഗങ്ങൾ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായും വനിത വിഭാഗത്തിൽ പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.