ഒ​രു വ​സ​ന്തം കൂ​ടി "ഓ​രോ വ​സ​ന്ത​വും വ​ന്നു പോ​കു​മ്പോ​ൾ ന​ഷ്ട​മാ​വു​ന്ന​ത് പു​തി​യ സു​ഗ​ന്ധ​മാ​ണ്’

ഓ​രോ വ​സ​ന്ത​വും ക​ട​ന്നു​വ​രു​ന്ന​ത് നി​റ​ഞ്ഞ സു​ഗ​ന്ധ​വും. നി​റ​ങ്ങ​ളു​മാ​യി​ട്ടാ​ണ്. അ​തി​നെ ആ​വോ​ളം നു​ക​രു​ക എ​ന്ന​ത് ഒ​രു വ​ണ്ടി​ന്റെ ആ​ത്മ​ദാ​ഹം എ​ന്ന​തു​പോ​ലെ മ​നു​ഷ്യ​ന്റെ ആ​ത്മീ​യ ഋ​തു​ക്ക​ളി​ലെ വ​സ​ന്ത​കാ​ല​മാ​ണ് റ​മ​ദാ​ൻ. റ​മ​ദാ​നി​ലേ​ക്ക് മ​ന​സ്സും ശ​രീ​ര​വും പാ​ക​പ്പെ​ടു​ന്ന​തു​പോ​ലെ ത​ന്നെ സൂ​ക്കും, ചു​റ്റു​പാ​ടു​ക​ളും, വീ​ടും പാ​ക​പ്പെ​ടു​ന്നു എ​ന്ന​ത് യാ​ദൃ​ച്ഛി​ക​മാ​ണോ എ​ന്ന് ഞാ​ൻ സം​ശ​യി​ക്കാ​റു​ണ്ട്. ബ​ഹ്റൈ​നി​ലെ മ​നാ​മ സൂ​ക്കി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ക​ച്ച​വ​ട​ത്തി​ന്റെ ഒ​രു വ​സ​ന്ത​കാ​ലം കൂ​ടി​യാ​ണ്. റ​മ​ദാ​ൻ സൂ​ക്കി​ൽ എ​ന്നും നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന ഊ​ദി​ന്റ​യും സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ളു​ടെ​യും മ​നം​മ​യ​ക്കു​ന്ന സു​ഗ​ന്ധ​ങ്ങ​ൾ ഈ ​മാ​സ​ത്തി​ലേ​ക്ക് ന​മ്മെ സ്വാ​ഗ​തം ചെ​യ്യു​ന്നു. റ​മ​ദാ​ൻ വ്ര​ത​ത്തി​ന്റെ കാ​ല​മാ​ണെ​ങ്കി​ലും സ​മൃ​ദ്ധി​യു​ടെ​യും കൂ​ടി കാ​ല​മാ​ണ്. പ​ര​സ്പ​രം സ​ഹാ​യ​ത്തി​ന്റെ​യും സ​ഹ​ക​ര​ണ​ത്തി​ന്റെ​യും വി​ശാ​ല​ത​യു​ടെ​യും അ​തി​രി​ല്ലാ​ത്ത ആ​കാ​ശം പോ​ലെ മ​ന​സ്സു​ക​ൾ പ​ര​സ്പ​രം വ​ലു​താ​വു​ന്നു. പ​ള്ളി​ക​ളി​ലും തെ​രു​വു​ക​ളി​ലും നോ​മ്പു​തു​റ സ​മ​യ​മാ​കു​മ്പോ​ഴേ​ക്കും തി​ര​ക്കു​പി​ടി​ക്കു​ന്നു. സ​മൃ​ദ്ധ​മാ​യ നോ​മ്പു​തു​റ​ക​ൾ ഭ​ക്ഷ​ണ വി​ത​ര​ണ​ങ്ങ​ൾ എ​ല്ലാം ഇ​വി​ട​ങ്ങ​ളി​ലെ സ്ഥി​രം​കാ​ഴ്ച​ക​ളാ​ണ്. ഓ​രോ നോ​മ്പു​കാ​ല​വും ഓ​രോ മ​നു​ഷ്യ​രി​ലും ഒ​രു​പി​ടി ന​ല്ല ഓ​ർ​മ​ക​ൾ സ​മ്മാ​നി​ച്ചു​ത​ന്നെ​യാ​ണ് ക​ട​ന്നു​പോ​കാ​റു​ള്ള​ത്. അ​ത് ജീ​വി​ത​ത്തി​ന്റെ മു​ന്നോ​ട്ടു​ള്ള യാ​ത്ര​യി​ൽ ഇ​ന്ധ​ന​മാ​യി​ത്തീ​രു​ന്നു. ബ​ഹ്റൈ​ൻ എ​ന്ന ഈ ​ഒ​രു ദ്വീ​പ് രാ​ഷ്ട്രം ഈ​യൊ​രു മാ​സ​ത്തെ വ​ലി​യ​രീ​തി​യി​ൽ​ത​ന്നെ ആ​ഘോ​ഷി​ക്കു​ന്നു. മ​ത​പ​ര​മാ​യ അ​നു​ഷ്ഠാ​ന​ത്തി​ന​പ്പു​റം അ​ത​വ​രു​ടെ സാം​സ്കാ​രി​ക പൈ​തൃ​ക​ത്തി​ന്റെ ഭാ​ഗം​കൂ​ടി​യാ​ണ്. ആ ​ഒ​രു പൈ​തൃ​ക​ത്തെ ഇ​ന്നും അ​തേ​പ​ടി അ​വ​ർ അ​നു​ഷ്ഠി​ച്ചു​പോ​രു​ന്നു. ബാ​ങ്കി​ന് മൈ​ക്ക് സം​വി​ധാ​നം ഉ​ണ്ടാ​യി​ട്ടും ഇ​ന്നും അ​വ​ർ ഒ​ര​നു​ഷ്ഠാ​നം പോ​ലെ പീ​ര​ങ്കി വെ​ടി പൊ​ട്ടി​ക്കു​ന്നു.

റ​മ​ദാ​നി​ലെ നോ​മ്പും നോ​മ്പു​തു​റ​യും ഒ​രു ക​ഫി​റ്റീ​രി​യ ജോ​ലി​ക്കാ​ര​ൻ എ​ന്ന നി​ല​യി​ൽ നാ​ട്ടി​നെ​ക്കാ​ളും എ​നി​ക്കി​ഷ്ടം ഇ​വി​ടെ​യാ​ണ്. കാ​ര​ണം പ്ര​ധാ​ന പ​രി​പാ​ടി ഉ​റ​ക്കം​ത​ന്നെ. ലീ​വി​ല്ലാ​ത്ത ജോ​ലി​ക്കി​ട​യി​ൽ വീ​ണു​കി​ട്ടി​യ ഒ​രു മാ​സ​ത്തെ ഇ​ട​വേ​ള. വൈ​കീ​ട്ട് ക​ട തു​റ​ന്ന് നോ​മ്പു​തു​റ ഒ​രു​ക്കും. പൊ​തു​വേ ഈ ​മാ​സം ക​സ്റ്റ​മ​ർ കു​റ​വാ​യ​തു​കൊ​ണ്ടു​ത​ന്നെ വി​ശ്ര​മ ജീ​വി​തം എ​ങ്കി​ലും നാ​ടി​നെ​ക്കു​റി​ച്ചു​ള്ള ഗൃ​ഹാ​തു​ര​ത്വം ന​മ്മെ നോ​വി​ക്കാ​തി​രി​ക്കി​ല്ല. വീ​ടും, നോ​മ്പു​തു​റ​സ​മ​യ​മാ​കു​മ്പോ​ഴു​ള്ള വീ​ടു​ക​ളി​ലെ തി​ര​ക്കും, പ​ള്ളി​യും, പ​ള്ളി​യി​ലെ നോ​മ്പു​തു​റ​യും ത​റാ​വീ​ഹും രാ​ത്രി സ​ഞ്ചാ​ര​ങ്ങ​ളും ഓ​ർ​മ​ളി​ൽ നി​റ​ഞ്ഞാ​ടും. ത​റാ​വീ​ഹി​നു​ശേ​ഷം കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ബൈ​ക്കി​ലു​ള്ള ക​റ​ക്കം അ​തി​നു പ​ല​പ്പോ​ഴും ഒ​രു ആ​ത്മ​നി​ർ​വൃ​തി​യി​ൽ ഒ​രു സൂ​ഫി ഭാ​വം കൈ ​വ​രാ​റു​ണ്ട്. ദ​ർ​ഗ​ക​ളും പെ​ട്ടി​ക്ക​ട​ക​ളും താ​ണ്ടി മു​ത്താ​യം വ​രെ നീ​ളു​ന്ന യാ​ത്ര. ജീ​വി​ത​ത്തി​ൽ എ​ന്നും റ​മ​ദാ​ൻ ന​മു​ക്ക് വേ​റി​ട്ട ഒ​രു അ​നു​ഭ​വം ന​ൽ​കു​ന്നു എ​ന്ന​തും ന​മ്മ​ൾ അ​റി​യാ​തെ ഏ​തോ ഒ​രു ആ​ത്മീ​യ വി​ശു​ദ്ധി ന​മ്മി​ൽ കൈ​വ​രി​ക്കു​ന്നു എ​ന്ന​തും ഈ ​മാ​സ​ത്തി​ന്റെ മാ​സ്മ​രി​ക​ത​യാ​യി ന​മു​ക്ക് ക​ണ​ക്കാ​ക്കാം.

Tags:    
News Summary - Another spring "With each spring that comes and goes, what is lost is the new fragrance"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.