ബ​ഹ്‌​റൈ​ൻ പ്ര​തി​ഭ പ്ര​മേ​ഹ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്

ബ​ഹ്‌​റൈ​ൻ പ്ര​തി​ഭ പ്ര​മേ​ഹ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്


മ​നാ​മ: ബ​ഹ്‌​റൈ​ൻ പ്ര​തി​ഭ റി​ഫ മേ​ഖ​ല ഹാ​ജി​യ​ത് യൂ​നി​റ്റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ‘പ്ര​വാ​സ​വും പ്ര​മേ​ഹ​വും’ എ​ന്ന പേ​രി​ൽ പ്ര​മേ​ഹ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. പ​രി​പാ​ടി അ​മേ​രി​ക്ക​ൻ മി​ഷ​ൻ ഹോ​സ്പി​റ്റ​ലി​ലെ ക്ലി​നി​ക്ക​ൽ ഡ​യ​റ്റീ​ഷ്യ​ൻ ശ്രീ​മ​തി അ​ഭി​ഗൈ​ൽ ക​രോ​ലി​ൻ ഡേ​വി​ഡ് ന​യി​ച്ചു.

പ്ര​വാ​സ​ജീ​വി​ത​ത്തി​ൽ പ്ര​മേ​ഹ നി​യ​ന്ത്ര​ണ​ത്തി​ന്റെ പ്രാ​ധാ​ന്യം, ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ക്ര​മം, ജീ​വി​ത​ശൈ​ലി മാ​റ്റ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് അ​വ​ർ വി​ശ​ദ​മാ​യി സം​സാ​രി​ച്ചു. പ​ങ്കെ​ടു​ത്ത നി​ര​വ​ധി പേ​ർ ച​ർ​ച്ച​യി​ൽ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു. വി​ഷ​യാ​വ​താ​ര​ക സ​ദ​സ്സു​മാ​യി സം​വ​ദി​ക്കു​ക​യും പ​ങ്കെ​ടു​ത്ത​വ​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്കും സം​ശ​യ​ങ്ങ​ൾ​ക്കും വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കു​ക​യും ചെ​യ്തു. ഹാ​ജി​യ​ത് യൂ​നി​റ്റ് സെ​ക്ര​ട്ട​റി സ​രി​ത മേ​ല​ത്ത് സ്വാ​ഗ​തം ആ​ശം​സി​ച്ചു. പ്ര​സി​ഡ​ന്റ് നി​തി​ൻ ആ​ന​ന്ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​തി​ഭ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ഷീ​ബ രാ​ജീ​വ​ൻ, വെ​സ്റ്റ് റി​ഫ ര​ക്ഷാ​ധി​കാ​രി ച​ന്ദ്ര​ൻ പി​ണ​റാ​യി എ​ന്നി​വ​ർ ചേ​ർ​ന്ന് വി​ഷ​യാ​വ​താ​ര​ക​ക്ക് ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. യൂ​നി​റ്റ് എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​വും പ്രോ​ഗ്രാം ക​ൺ​വീ​ന​റു​മാ​യ

സ​ജീ​വ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. അ​മേ​രി​ക്ക​ൻ മി​ഷ​ൻ ഹോ​സ്പി​റ്റ​ലി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യും സം​ഘ​ടി​പ്പി​ച്ചു. നി​ര​വ​ധി പേ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Bahrain Talent Awareness Class

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.