മനാമ: പരിശുദ്ധ റമദാൻ മാസത്തെ സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായി അൽ മന്നാഇ കമ്യൂണിറ്റീസ് അവേർനെസ് സെന്റർ മലയാള വിഭാഗം സംഘടിപ്പിച്ചുവരുന്ന അഹ്ലൻ റമദാൻ പ്രഭാഷണം ഈസ്റ്റ് റിഫ സൂഖ് മസ്ജിദിൽ വെച്ച് നടന്നു.
‘നന്മ കൊതിക്കുന്നവരെ മുൻകടന്നു വരൂ..’ എന്ന വിഷയത്തെ അധികരിച്ച് വസീം അഹ്മദ് അൽ ഹികമി സംസാരിച്ചു. ഏതൊരു വിശ്വാസിയും ഹൃദയം കൊണ്ട് അങ്ങേയറ്റം കൊതിക്കുന്ന ദിനരാത്രങ്ങളാണ് റമദാൻ മാസത്തോടെ നമ്മിലേക്ക് കടന്നുവരുന്നതെന്നും അതിന്റെ പൂർണ പ്രതിഫലം കരസ്ഥമാക്കാൻ നാം ഓരോരുത്തരും അങ്ങേയറ്റം ശ്രദ്ധിക്കണമെന്നും അദ്ദേഹം സദസ്സിനെ ഓർമിപ്പിച്ചു. പാപമുക്തമായൊരു ജീവിതത്തിനുള്ള പരിശീലന നാളുകളിലേക്കാണ് നാം കടക്കുന്നതെന്നും അതിന്റെ ജാഗ്രത നമ്മുടെ ഓരോ പ്രവർത്തനങ്ങളിലും ഉണ്ടായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമീർ അലി സ്വാഗതവും അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.