സ്നേഹിക്കപ്പെടുകയെന്നാൽ
ഒരു കുഞ്ഞായി
പുനർജനിക്കുകയാണ്....!
അതിരുകളില്ലാതെ പറക്കാൻ
ചിറകു മുളക്കുകയാണ്...!
ആകാശത്തിൽ ഒരു കടലു കാണാനും,
കടലിൽ ഒരാകാശം കാണാനും
ഹൃദയം പാകപ്പെടുകയാണ്...!
കയറിപ്പറ്റാനാവാത്ത ഒരു കുന്നിനു മുകളിൽ
വെയിലിന്റെ നിഴലിൽ വിശ്രമിക്കാനും,
പ്രഭാതങ്ങളുടെ വെളിച്ചം പുഞ്ചിരിയായ് പങ്കുവെക്കാനും മനസ്സുയരുകയാണ്...!
സ്നേഹിക്കപ്പെടുകയെന്നാൽ
കാഴ്ചയുടെ വസന്തങ്ങളിൽ
മനുഷ്യനെന്ന നേരിനെ കണ്ടറിയുകയാണ്..!
വേദനയുടെ ആഴങ്ങളിലേക്ക് ആഴ്ന്നിറങ്ങാനും,
കരുണയുടെ തൂവാലയാൽ
ഒരു മാന്ത്രികനെപോൽ ആശ്വാസം പകരാനും
ജീവിതം മാറ്റിവെക്കുകയാണ്...!
സ്നേഹിക്കപ്പെടുകയെന്നാൽ പ്രണയത്താൽ പ്രകൃതിയുടെ
നാനാർഥമാവുകയാണ്...!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.