വാടക വീട്ടിലെ
മുറികൾ
അയാൾ
പുസ്തകങ്ങൾ
കൊണ്ട് നിറച്ചു.
നിലത്തും
കട്ടിലിലും
നിറയെ പുസ്തകങ്ങൾ.
പുസ്തകങ്ങൾ
അറിവിന്റെയും
ആശയങ്ങളുടെയും
വറ്റാത്ത ഖനിയാണ്.
ഒരു നിമിഷവും
പാഴാക്കാതെ
ഊണുമുറക്ക-
വുമൊഴിഞ്ഞ്
വിശപ്പും ദാഹവും
മറന്ന് അയാൾ
പുസ്തകങ്ങളുമായി
ആശയ സംവാദത്തിൽ
ഏർപ്പെട്ടു.
പുസ്തകങ്ങൾക്കൊപ്പം
ചിന്തിക്കുകയും
ഉറങ്ങുകയും ചെയ്തു.
അക്ഷരം അഗ്നിയാണ്
അറിവ് ആനന്ദമാണ്.
അറിവിൻറെ ഉറവ
വറ്റാത്ത
അക്ഷര ഖനിയാണ്
പുസ്തകമെന്നും
ഹൈസ്കൂൾ ക്ലാസിലെ
മാഷിനെ ഉദ്ധരിച്ച്
അയാൾ വാദിച്ചു.
അതെ,
അക്ഷരം അഗ്നിയാണ്,
പുസ്തകം ഉറവ വറ്റാത്ത
അക്ഷര ഖനിയാണ്.
അർഥഗർഭമായി
ചിരിച്ചു കൊണ്ട്
പുസ്തകം
അതേറ്റു ചൊല്ലി.
മാനത്ത്
ഉരുണ്ടുകൂടിയ
കാർമേഘങ്ങളെ കീറി
ഒരു കൊള്ളിയാൻ.
അഗ്നിയിൽ
പൊലിഞ്ഞ
അക്ഷരങ്ങൾക്കൊപ്പം
അയാളും ജ്വലിച്ചു.
അനന്തതയിൽ
അറിവിനൊപ്പം
അയാൾ
ആനന്ദ നൃത്തമാടി.
പെയ്തിറങ്ങിയ
മഴയിൽ
അക്ഷരങ്ങൾ
മണ്ണിനെ
പുണർന്നുറങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.