പ്ലെ​ഷ​ർ റൈ​ഡേ​ഴ്സി​ന്റെ ദേ​ശീ​യ​ദി​നാ​ഘോ​ഷം

ദേ​ശീ​യ ദി​നാ​ഘോ​ഷം വ​ർ​ണാ​ഭ​മാ​ക്കി പ്ലെ​ഷ​ർ റൈ​ഡേ​ഴ്‌​സ്

മ​നാ​മ: മോ​ട്ടോ​ർ​സൈ​ക്കി​ൾ റൈ​ഡി​ങ് ഗ്രൂ​പ്പാ​യ പ്ലെ​ഷ​ർ റൈ​ഡേ​ഴ്സി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബ​ഹ്‌​റൈ​ൻ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി മെ​ഗാ റൈ​ഡ് സം​ഘ​ടി​പ്പി​ച്ചു. വ​ർ​ണ​ശ​ബ​ള​മാ​യ പ​രി​പാ​ടി രാ​വി​ലെ ഡോ. ​ഹ​സ​ൻ ഈ​ദ് ബു​ഖ​മാ​സ് എം.​പി അ​ധാ​രി പാ​ർ​ക്കി​ൽ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. സെ​യ്ദ് ഹ​നീ​ഫ, അ​മ​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

ഇ​ന്ത്യ​ക്കാ​ർ​ക്കി​ട​യി​ലെ ഇ​ത്ത​രം കൂ​ട്ടാ​യ്മ​ക​ൾ മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ ഉ​ല്ലാ​സ​ത്തി​ന് വ​ള​രെ ന​ല്ല​താ​ണെ​ന്നും അ​ത് രാ​ജ്യ പു​രോ​ഗ​തി​ക്കു​ത​ന്നെ വ​ള​രെ​യ​ധി​കം ഗു​ണം ചെ​യ്യു​മെ​ന്നും എം.​പി പ​റ​ഞ്ഞു.

ബ​ഹ്‌​റൈ​നി​ലെ റോ​ഡു​ക​ളും ഗ​താ​ഗ​ത നി​യ​മ​ങ്ങ​ളും മോ​ട്ടോ​ർ​സൈ​ക്കി​ൾ റൈ​ഡി​ങ്ങി​ന് പൂ​ർ​ണ സു​ര​ക്ഷി​ത​മാ​ണെ​ന്നും മോ​ട്ടോ​ർ​സൈ​ക്കി​ൾ ലൈ​സ​ൻ​സും സ്വ​ന്ത​മാ​യി മോ​ട്ടോ​ർ സൈ​ക്കി​ളു​മു​ള്ള ഏ​തു റൈ​ഡ​ർ​ക്കും ഗ്രൂ​പ്പി​ൽ അം​ഗ​മാ​കാ​മെ​ന്നും പ്ലെ​ഷ​ർ റൈ​ഡേ​ഴ്‌​സ് അ​റി​യി​ച്ചു.

Tags:    
News Summary - Pleasure Riders Celebrate National Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT