Posted On
date_range Updated On
date_range ബി.എം.കെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: ബഹ്‌റൈൻ മലയാളി കുടുംബത്തിന്റെ നേതൃത്വത്തിൽ മനാമ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 235-ൽ പരം പ്രവാസികൾ ക്യാമ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തി. ഫ്രാൻസിസ് കൈതാരത്ത് മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്തു. പ്രസിഡന്റ് ധന്യ മേനോൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി എം.എസ്.പി. നായർ ആനയടി സ്വാഗതം ആശംസിച്ചു. ക്യാമ്പിന് സഹകരണം നൽകിയ അൽ ഹിലാൽ ഹോസ്പിറ്റൽ മാനേജർ കിഷോറിന് രക്ഷാധികാരി ബിനോയ് മൂത്താറ്റ് ഉപഹാരം നൽകി നന്ദിയും ആശംസകളും അറിയിച്ചു. സുബിൻ ദാസ് പദ്ധതി വിശകലനം നടത്തി സംസാരിച്ചു. ട്രഷറർ പ്രദീപ് നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.