ഓണവിരുന്ന് 2K26 - ബഹ്‌റൈൻ പ്രതിഭ ഓണാഘോഷം
മനാമ: ബഹ്‌റൈൻ പ്രതിഭ റിഫ മേഖലയുടെ നേതൃത്വത്തിൽ 'ഓണവിരുന്ന് 2K26' ബഹുമുഖ ആഘോഷ പരിപാടികളോടെ സംഘടിപ്പിച്ചു. അധാരി പാർക്ക് പാർട്ടി ഹാളിൽ നടന്ന ചടങ്ങിൽ നാടൻ വിഭവങ്ങൾ നിരന്ന വിപുലമായ ഓണസദ്യയായിരുന്നു പ്രധാന ആകർഷണം. ബഹ്‌റൈനിലെ സാമൂഹിക, സാംസ്‌കാരിക, കലാ രംഗങ്ങളിലെ പ്രമുഖരും വിവിധ സംഘടനാ പ്രതിനിധികളും ഉൾപ്പെടെ 1600-ഓളം പ്രവാസികളാണ് ഗൃഹാതുരത്വം ഉണർത്തിയ സദ്യയിൽ പങ്കുചേർന്നത്.
ചെണ്ടമേളത്തിന്റെ അകമ്പടിയോടെ തുടക്കമിട്ട ആഘോഷ പരിപാടികളിൽ മേഖല 'സ്വരലയ'യുടെ നേതൃത്വത്തിൽ നടത്തി വരുന്ന 'പാടിയും പറഞ്ഞും' പരിപാടിയുടെ നാലാം എപ്പിസോഡും വേദിയിൽ അരങ്ങേറി. ഫ്ലൂട്ട് ഇൻസ്ട്രുമെന്റൽ മ്യൂസിക്, ഗാനമേള, ആകർഷകമായ നൃത്തങ്ങൾ, വിവിധതരം ഗെയിമുകൾ എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി. ചടങ്ങിൽ പ്രതിഭ മുഖ്യ രക്ഷാധികാരി ബിനു മണ്ണിൽ, ജനറൽ സെക്രട്ടറി സുലേഷ് വി. കെ., പ്രസിഡന്റ് മഹേഷ് കെ. വി., രക്ഷാധികാരി സമിതി അംഗങ്ങളായ സുബൈർ കണ്ണൂർ, പി.ശ്രീജിത്ത്, എൻ കെ വീരമണി, ലിവിൻ കുമാർ, കേരള സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള തുടങ്ങി ബഹ്റൈനിലെ പ്രമുഖ സാമൂഹിക സാംസ്കാരിക പ്രവർത്തകർ പങ്കെടുത്തു സംസാരിക്കുകയും ആശംസകൾ നേരുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.