ഐ.എൽ.എ 70-ാം വാർഷികാഘോഷം; ‘പ്ലാറ്റിനം ദാന്ധിയ ബീറ്റ്സ് 2026' ഇന്ന് ക്രൗൺപ്ലാസയിൽ

മനാമ: ബഹ്റൈനിലെ പ്രമുഖ ജീവകാരുണ്യ സാമൂഹിക സംഘടനയായ ഇന്ത്യൻ ലേഡീസ് അസോസിയേഷൻ ( ഐ.എൽ.എ) തങ്ങളുടെ 70-ാം വാർഷികത്തിന്റെ ഭാഗമായി 'ഐ.എൽ.എ പ്ലാറ്റിനം ദാന്ധിയ ബീറ്റ്സ് 2026' സംഘടിപ്പിക്കുന്നു. ഇന്ന് രാത്രി 8 മുതൽ ക്രൗൺ പ്ലാസ കൺവെൻഷൻ സെന്ററിലാണ് ആഘോഷ പരിപാടികൾ അരങ്ങേറുന്നത്.

ഇന്ത്യൻ സംസ്കാരവും സംഗീതവും പാരമ്പര്യവും വിളിച്ചോതുന്ന ബഹ്റൈനിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ ദാന്ധിയ നൈറ്റിൽ പരമ്പരാഗത ഗർബ, ദാന്ധിയ നൃത്തങ്ങളും വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറും. 1956-ൽ പ്രവർത്തനം ആരംഭിച്ച ഐ.എൽ.എ, കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി കുട്ടികൾ, സ്ത്രീകൾ, മുതിർന്ന പൗരന്മാർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നിവർക്കായി നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തിവരുന്നു.      

Tags:    
News Summary - ILA 70th Anniversary Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.