മലർവാടി മഴവില്ല് മെഗാ ചിത്രരചന മത്സരത്തിെൻറ റിഫ ഏരിയ രജിസ്ട്രേഷൻ മലർവാടി ലിറ്റിൽ സ്കോളർ വിജയി ഹയ മറിയം ഉദ്ഘാടനം ചെയ്യുന്നു
മനാമ: ബഹ്റൈനിലെ നാലുമുതൽ 12 വയസ്സ് വരെയുള്ള പ്രവാസി വിദ്യാർഥികൾക്കായി മലർവാടി സംഘടിപ്പിക്കുന്ന മഴവില്ല് മെഗാ ചിത്രരചനാ മത്സരത്തിെൻറ റിഫ ഏരിയ തല രജിസ്ട്രേഷന് തുടക്കമായി. മലർവാടി ലിറ്റിൽ സ്കോളർ വിജയി ഹയ മറിയം ഉദ്ഘാടനം ചെയ്തു. മലർവാടി റിഫ ഏരിയ കോഓഡിനേറ്റർ ജലീൽ മുട്ടിക്കൽ, ഏരിയ സമിതി അംഗം ഇർഷാദ് അന്നാൻ, ഹസീബ, അബ്ദുൽ ആദിൽ, രഹന ആദിൽ എന്നിവർ പങ്കെടുത്തു. റിഫ ഏരിയയിലെ വിദ്യാർഥികൾക്ക് രജിസ്ട്രേഷനും മറ്റ് വിവരങ്ങൾക്കും 35087473 എന്ന നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.