പീറ്റർ വർഗീസ്
മനാമ: പ്രവാസി ലീഗൽ സെൽ സൗദി അറേബ്യ ചാപ്റ്റർ കോഓഡിനേറ്ററായി പീറ്റർ വർഗീസ് നിയമിതനായി.സൗദി അറേബ്യയിലെ റിയാദിൽ 33 വർഷമായി ഓട്ടോമേഷൻ എൻജിനീയറായി ജോലി ചെയ്യുന്ന പീറ്റർ വർഗീസ് സൗദി അറേബ്യയിലും ഇന്ത്യയിലെയും വ്യവസായിക മേഖലയിൽ വിവിധ ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ പദ്ധതികൾക്ക് തന്റെ പരിചയസമ്പത്ത് പ്രയോജനപ്പെടുത്തിയിട്ടുണ്ട്.മിഡിലീസ്റ്റിൽ ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജി.സി.സി ഗൾഫ് അലൂമിനിയം കൗൺസിൽ കമ്മിറ്റി മെംബറായി സേവനമനുഷ്ഠിക്കുന്ന പീറ്റർ വർഗീസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സിലെ അംഗവുമാണ്. റിയാദ് ഇന്ത്യൻ അസോസിയേഷന്റെ എക്സിക്യൂട്ടിവ് കമ്മിറ്റി മെംബറായും ജോയന്റ് കൺവീനറായും സേവനമനുഷ്ഠിക്കുന്ന ഇദ്ദേഹം റിയാദിലെ വിവിധതരത്തിലുള്ള സാമൂഹിക സാംസ്കാരിക മേഖലകളില്‍ സജീവ സാന്നിധ്യമാണ്. പീറ്റർ വർഗീസ് ഫൗണ്ടർ ആയ പവിത്രം വെൽഫെയർ ഫൗണ്ടേഷൻ കേരളത്തിൽ വിവിധ ക്ഷേമ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു.
പ്രവാസി ഇന്ത്യക്കാർ ഏറെയുള്ള സൗദി അറേബ്യയിൽ ഈ നിയമനം പ്രവാസി ലീഗൽ സെൽ പ്രവർത്തനം കൂടുതൽ സജീവമാക്കാൻ സഹായകരമാവുമെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം പറഞ്ഞു.പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിനായി കൂടുതൽ രാജ്യങ്ങളിലേക്കും വ്യത്യസ്ത മേഖലകളിലേക്കും ലീഗൽ സെൽ പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവും ബഹ്റൈൻ ചാപ്റ്റർ അധ്യക്ഷനുമായ സുധീർ തിരുനിലത്ത്, ദുബൈ ചാപ്റ്റർ അധ്യക്ഷൻ ടി.എൻ. കൃഷ്ണകുമാർ, അബൂദബി ചാപ്റ്റർ അധ്യക്ഷൻ ജയപാൽ ചന്ദ്രസേനൻ, ഷാർജ-അജ്മാൻ ചാപ്റ്റർ അധ്യക്ഷ ഹാജിറാബി വലിയകത്ത്, കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി അഡ്വ. ആർ. മുരളീധരൻ, യു.കെ ചാപ്റ്റർ അധ്യക്ഷ അഡ്വ. സോണിയ സണ്ണി, ഒമാൻ ചാപ്റ്റർ കോഓഡിനേറ്റർ രാജേഷ് കുമാർ എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.