representational image
മനാമ: സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ രോഗി മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി സി.ഇ.ഒ ഡോ. മർയം അദ്ബി അൽ ജലാഹിമ അറിയിച്ചു. ചികിത്സയിലായിരുന്ന രോഗി മരിച്ചതിനെ കുറിച്ച് സംശയമുയർന്ന സാഹചര്യത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. രോഗിയുടെ വിവരങ്ങൾ, ചികിത്സ പുരോഗതി തുടങ്ങിയ സാങ്കേതിക രേഖകൾ പരിശോധിക്കുന്നതിനായി ടീമിനെ നിയോഗിച്ചിട്ടുണ്ട്. പരേതയുടെ വേർപാടിൽ ദുഃഖമനുഭവിക്കുന്ന കുടുംബത്തെ അതോറിറ്റി അനുശോചനം അറിയിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.