Posted On
date_range Updated On
date_range ചികിത്സാപിഴവ് ആരോപണം: രോഗി ചികിത്സ നിരസിച്ചെന്ന് ബഹ്‌റൈൻ ഡോക്ടർ
മനാമ: ചികിത്സാപ്പിഴവ് മൂലം രോഗി മരിച്ച കേസിൽ കോടതിയിൽ ഹാജരായി ആരോപണ വിധേയനായ ഡോക്ടർ. അർബുദത്തിനെതിരായുള്ള തുടർചികിത്സകൾ രോഗി നിരസിച്ചിരുന്നതായി ഡോക്ടർ കോടതിയിൽ ബോധിപ്പിച്ചു.
തനിക്കെതിരായ ആരോപണങ്ങൾ നിഷേധിച്ച അദ്ദേഹം, 53കാരിയായ ബഹ്റൈൻ സ്വദേശിനി രോഗവിവരം രഹസ്യമാക്കിവെച്ചത് മകന്റെ സംരക്ഷണം നഷ്ടപ്പെടുമെന്ന ഭയം മൂലമാണെന്നും ഹൈ ക്രിമിനൽ കോടതിയിൽ അറിയിച്ചു.
അതേസമയം, നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എൻ.എച്ച്ആർ.എ) നടത്തിയ അന്വേഷണത്തിൽ, രോഗനിർണയത്തിലും ചികിത്സയിലും പാലിക്കേണ്ട ചില നടപടിക്രമങ്ങൾ ഡോക്ടർ പാലിച്ചില്ലെന്നും ഇത് രോഗിയുടെ മരണത്തിന് കാരണമായെന്നും കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.