പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ മെഡിക്കൽ ക്യാമ്പ്

മനാമ: പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ ലേഡീസ് വിംഗിന്റെ നേതൃത്വത്തിൽ ഹിദ്ദ് അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് ലോക തൊഴിലാളി ദിനമായ മെയ് ഒന്ന് വെള്ളിയാഴ്ച സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഹിദ്ദിലുള്ള അൽ ഹിലാൽ ഹോസ്പിറ്റലിൽ രാവിലെ 8.00 മുതൽ ഉച്ചയ്ക്ക് 12.00 വരെയാണ് ക്യാമ്പ് നടക്കുക. ക്യാമ്പിൽ പ്രവാസികൾക്കായി വിപുലമായ പരിശോധനകളാണ് ഒരുക്കിയിരിക്കുന്നത്.

ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ, യൂറിക് ആസിഡ്, ബി.എം.ഐ, ബി.പി, എസ്.പി.ഒ.2, ക്രിയാറ്റിനിൻ (കിഡ്നി സ്ക്രീനിംഗ്), എസ്.ജി.പി.ടി (ലിവർ സ്ക്രീനിംഗ്), വിറ്റാമിൻ ഡി, ബി12, ടി.എസ്.എച്ച് എന്നീ പരിശോധനകൾ വെറും 3 ദിനാർ നിരക്കിൽ ലഭ്യമാകും. ലാബ് പരിശോധനകൾക്ക് ശേഷം സൗജന്യമായി ഡോക്ടറുടെ സേവനം ലഭ്യമാകുന്നതാണ്. അൽ ഹിലാൽ ഹോസ്പിറ്റലിന്റെ എല്ലാ ശാഖകളിലും 50% വരെ ഡിസ്കൗണ്ട് ലഭിക്കുന്ന പ്രിവിലേജ് കാർഡുകൾ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യമായി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ദയ : 3627 7961, ലിബി : 3848 3960, റോബിൻ :3949 7263, അഞ്ജു : 3730 2301.

Tags:    
News Summary - Pathanamthitta District Pravasi Association Medical Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.