മനാമ: ലോകത്തിലെ പാസ്പോർട്ടുകളുടെ ആഗോള റാങ്കിങ്ങിൽ ബഹ്റൈന്‍ 63ാം സ്ഥാനം. തുടർച് ചയായ രണ്ടാം വർഷമാണ് ബഹ്റൈൻ സ്ഥാനം നിലനിർത്തുന്നത്. 199 രാജ്യങ്ങളിലെ പാസ്പോർട്ടു കൾ അവലോകനം ചെയ്ത് പുറത്തിറക്കിയ ഹെൻലി പാസ്പോർട്ട് ഇൻഡക്സ് 2020ലാണ് ഇൗ നേട്ടം. ഇൻറർനാഷനൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷനിൽനിന്നുള്ള വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയത്. ബഹ്റൈൻ പാസ്പോർട്ടുള്ളവർക്ക് മുൻകൂർ വിസയില്ലാതെ 82 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം. ജി.സി.സി രാജ്യങ്ങളിൽ യു.എ.ഇ 18ാം സ്ഥാനത്താണ്. കുവൈത്ത് (57), ഖത്തർ (58), ഒമാൻ (64), സൗദി അറേബ്യ (66) എന്നീ സ്ഥാനങ്ങളിലാണുള്ളത്. ചൈന, ഇന്ത്യ, തായ്ലൻഡ്, ഇൗജിപ്ത്, ജോർഡൻ, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളുടെ പാസ്പോർട്ടുകളെക്കാൾ ശക്തമാണ് ബഹ്റൈൻ പാസ്പോർട്ട്.
തുടർച്ചയായ മൂന്നാം വർഷവും ജപ്പാനാണ് പട്ടികയിൽ ഒന്നാമത്. മുൻകൂർ വിസയില്ലാതെ ജപ്പാൻ പാസ്പോർട്ടുള്ളവർക്ക് 191 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം. രണ്ടാം സ്ഥാനത്തുള്ള സിംഗപ്പൂർ പാസ്പോർട്ടുകാർക്ക് 190 രാജ്യങ്ങളിലേക്കാണ് യാത്ര ചെയ്യാൻ കഴിയുക. ദക്ഷിണ കൊറിയയും ജർമനിയുമാണ് മൂന്നാം സ്ഥാനത്ത്. ഇൗ രാജ്യങ്ങളിലെ പാസ്പോർട്ടുള്ളവർക്ക് 189 രാജ്യങ്ങളിലേക്കാണ് മുൻകൂർ വിസയില്ലാതെ യാത്ര ചെയ്യാൻ കഴിയുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.