മനാമ: ബഹ്റൈൻ പാർലമെന്റിന്റെ നിലവിലെ നിയമനിർമാണ കാലയളവിലെ അവസാന പ്രതിവാര സെഷൻ ചൊവ്വാഴ്ച നടക്കും. റെക്കോഡ് ഭേദിച്ച് 80 വിഷയങ്ങളാണ് സെഷന്റെ അജണ്ടയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.അഞ്ച് മാസത്തെ അവധിക്കാലത്ത് ഹമദ് രാജാവ് പുറപ്പെടുവിച്ച 11 റോയൽ ഡിക്രികൾ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ സമർപ്പിച്ച 28 നിയമനിർമാണങ്ങൾ, തൊഴിലില്ലായ്മ ഫണ്ടിന്റെ 2024ലെ അവസാന സാമ്പത്തിക പ്രസ്താവന, കഴിഞ്ഞ ടേമിൽ സമർപ്പിച്ച പാർലമെന്ററി നിർദേശങ്ങൾക്കുള്ള 40 സർക്കാർ മറുപടികൾ എന്നിവ അജണ്ടയിൽ ഉൾപ്പെടുന്നു.
ദേശീയ അസംബ്ലി ഉദ്ഘാടനം ഞായറാഴ്ച
ആറാം നിയമനിർമാണ കാലയളവിലെ ദേശീയ അസംബ്ലിയും പാർലമെന്റും ശൂറാ കൗൺസിലും ഞായറാഴ്ച ഹമദ് രാജാവ് ഉദ്ഘാടനം ചെയ്യും. ഈസ കൾചറൽ സെന്ററിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിന് ശേഷം, അതേ രാത്രി ഗുദൈബിയയിലെ നാഷനൽ അസംബ്ലി കോംപ്ലക്സിൽ ശൂറാ കൗൺസിലിന്റെയും പാർലമെന്റിന്റെയും ആദ്യ സെഷനുകൾ നടക്കും.
ശൂറാ കൗൺസിൽ ഫസ്റ്റ്, സെക്കൻഡ് വൈസ് ചെയർമാൻ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തും. നിലവിലെ ഫസ്റ്റ് വൈസ് ചെയർമാൻ ജമാൽ ഫഖ്റൂ, നിലവിലെ സെക്കൻഡ്a വൈസ് ചെയർപേഴ്സൺ ഡോ. ജിഹാദ് അൽ ഫാദെൽ എന്നിവർ മാത്രമാണ് ഇതുവരെ കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അസ്സാലിഹിന് പേരുകൾ കൈമാറിയിട്ടുള്ളത്.
ഇതിനുശേഷം നടക്കുന്ന പാർലമെന്റ് സെഷനിൽ, എം.പിമാരെ റോയൽ ഉത്തരവുകൾ സംബന്ധിച്ച് അറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.