മനാമ: ബഹ്‌റൈനിലെ മഅ്മീർ വ്യവസായ മേഖലയിലയിൽ ഇറാൻ ആക്രമണം. വൈകീട്ട് 6.40ഓടെയാണ് ഇറാൻ മിസൈൽ പ്രദേശത്ത് പതിച്ചത്. ആക്രമണത്തെ തുടർന്ന് പ്രദേശത്തുണ്ടായ തീപിടിത്തം പൂർണമായും നിയന്ത്രണവിധേയമാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ആക്രമണത്തിൽ കെട്ടിടത്തിനും പരിസരത്തിനും ഭാഗികമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ആളപായമോ മറ്റ് പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്തെ ഓയിൽ അനുബന്ധ സൗകര്യങ്ങളിൽ ഒന്ന് ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായത്.
നിലവിൽ സ്ഥിതിഗതികൾ ശാന്തമാണെന്നും അധികൃതർ പ്രദേശം സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.