ലിയാനാ ഫാത്വിമ, മുഹമ്മദ് ഇർഫാൻ, ശിബിൽ അബ്ദുൽസലാം
Posted On
date_range Updated On
date_range മുഹറഖ് കെ.എം.സി.സി മർകസിന് 100% വിജയം
മനാമ: ഈ വർഷത്തെ സമസ്ത പൊതു പരീക്ഷയിൽ അഞ്ചാം ക്ലാസ്സിൽ മുഹറഖ് കെ.എം.സി.സി ഐനുൽ ഹുദാ തഅലീമുൽ ഖുർആൻ മർകസിന് ഇത്തവണയും നൂറ് ശതമാനം വിജയം.
ഏറ്റവും കൂടുതൽ മാർക്ക് നേടി ലിയാനാ ഫാത്വിമ ഡിസ്റ്റിംഷനോടെ പാസ്സായി. മുഹമ്മദ് ഇർഫാൻ, ശിബിൽ അബ്ദുൽസലാം എന്നിവർ ഫസ്റ്റ് ക്ലാസ് കരസ്ഥമാക്കി. ഇബ്റാഹിം ശാമിൽ, അബ്ദുൽ ഹനാൻ, മുഹമ്മദ് റസാൻ, ലുലാ റിഹാബ് എന്നിവരാണ് മറ്റ് വിജയികൾ. ആക്റ്റിങ് പ്രസിഡന്‍റ് ഇബ്റാഹിം തിക്കോടി, ജനറൽ സെക്രട്ടറി റഷീദ് തുളിപ്പ്, ട്രഷറർ മുസ്തഫ കരുവാണ്ടി, സദർ മുഅല്ലിം എൻ കെ അബ്ദുൽ കരീം മാസ്റ്റർ എന്നിവർ വിജയികളെ അനുമോദിക്കയും അധ്യാപകരെ അഭിനന്ദിക്കയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.