മുഹമ്മദ് സഹൽ, ഷെസ ഫാത്തിമ, മുഹമ്മദ് ആസിം, ഇസ് വ നൗജാസ്, അബ്ദുൽ അസീം, മുഹമ്മദ് ഫൈസാൻ
സമസ്ത പൊതു പരീക്ഷ; അൽഹുദാ തഅലീമുൽ ഖുർആൻ മദ്റസക്ക് തിളക്കമാർന്ന വിജയം
മനാമ: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ ഈ വർഷം നടന്ന പൊതു പരീക്ഷകളിൽ സമസ്‌ത ബഹ്‌റൈൻ ഗുദൈബിയ ഏരിയയിലെ അൽഹുദാ തഅലീമുൽ ഖുർആൻ മദ്റസ വീണ്ടും തിളക്കമാർന്ന വിജയം കൈവരിച്ചു. അഞ്ചും ഏഴും ക്ലാസുകളിലെ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ച് നൂറുശതമാനം നേട്ടം സ്വന്തമാക്കി.
ടോപ് പ്ലസ് വിഭാഗത്തിൽ മുഹമ്മദ് സഹൽ (ക്ലാസ് 5), ഷെസ ഫാത്തിമ (ക്ലാസ് 5) എന്നിവർ നേട്ടം കൈവരിച്ചു. ഡിസ്റ്റിംക്ഷൻ വിഭാഗത്തിൽ മുഹമ്മദ് ആസിം (ക്ലാസ് 5) വിജയിച്ചു. ഫസ്റ്റ് ക്ലാസ് വിഭാഗത്തിൽ ഇസ്വാ നൗജാസ് (ക്ലാസ് 5), അബ്ദുൽ അസീം എം.വി (ക്ലാസ് 7), മുഹമ്മദ് ഫൈസാൻ എം.പി (ക്ലാസ് 7) എന്നിവർ ശ്രദ്ധേയ വിജയം നേടി. സെക്കന്‍റ് ക്ലാസ് വിഭാഗത്തിൽ മുഹമ്മദ് ഫാദിൽ (ക്ലാസ് 5), അലിയ സെഹ്റ അക്‌ബർ (ക്ലാസ് 5), മുഹമ്മദ് റിഷാൻ (ക്ലാസ് 7) എന്നിവർ വിജയിച്ചു. തേർഡ് ക്ലാസ് വിഭാഗത്തിൽ മുഹമ്മദ് ഷഹ്‌സൈബ് (ക്ലാസ് 5) വിജയം നേടി. വിജയം നേടിയ വിദ്യാർത്ഥികളെയും അവരുടെ മാതാപിതാക്കളെയും അധ്യാപകരെയും മാനേജ്മെന്‍റ് അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.