മനാമ: ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്കൊപ്പമാണ് പാര്‍ലമെന്‍റ് നിലകൊള്ളുന്നതെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖല ീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം പാര്‍ലമെന്‍റംഗങ്ങളെ ഗുദൈബിയ പാലസില്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെൻറും സര്‍ക്കാരും തമ്മില്‍ ശക്തമായ സഹകരണമാണ് നിലനില്‍ക്കുന്നത്. ജനങ്ങളുടെ താല്‍പര്യങ്ങള്‍ മുന്നില്‍ വെച്ചാണ് പ്രസ്തുത സഹകരണമമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാരിെൻറ വാതിലുകള്‍ ജനപ്രതിനിധികള്‍ക്ക് മുന്നില്‍ എപ്പോഴും തുറന്ന് കിടക്കുകയാണ്. ജനങ്ങളുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്നതിനും അവക്ക് പരിഹാരം തേടുന്നതിനും സമീപിക്കാവുന്നതാണ്.
ജനങ്ങള്‍ക്ക് വേണ്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ അത് ഏറെ ഗുണകരമാകുമെന്നാണ് അനുഭവം തെളിയിക്കുന്നത്. രാജ്യത്തിെൻറ വളര്‍ച്ചയും വികസനവും ഉറപ്പാക്കാന്‍ ഒരു മനസ്സോടെ പ്രവര്‍ത്തിക്കേണ്ടതിെൻറ അനിവാര്യതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. സമാധാനവും ശാന്തിയും നിലനിര്‍ത്തുകയും അതു വഴി പുരോഗതിയുടെ പാതയില്‍ മുന്നോട്ട് പോകാനും സാധിക്കേണ്ടതുണ്ട്. സുഭിക്ഷതയും സമാധാനവും നിറഞ്ഞ അന്തരീക്ഷമൊരുക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്്. എല്ലാ വിധ വെല്ലുവിളികളെയും സധൈര്യം നേരിടാന്‍ കരുത്താര്‍ജിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഉണര്‍ത്തി. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ പ്രശ്നങ്ങളും ചര്‍ച്ചയില്‍ കടന്നു വന്നു. രാജ്യം കരസ്ഥമാക്കിയ നേട്ടങ്ങള്‍ നിലനിര്‍ത്താനും ഒരൊറ്റ കുടുംബം പോലെ ജനങ്ങള്‍ നിലകൊള്ളാനും സാധിക്കേണ്ടതുണ്ട്. രാജ്യത്തിെൻറ നിര്‍മാണ പ്രക്രിയയില്‍ എല്ലാവരും അവരവരുടേതായ പങ്ക് വഹിക്കുമ്പോള്‍ മാത്രമേ സുസ്ഥിര വികസനം നേടാന്‍ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.