സൗജന്യ മെഡിക്കൽ കൂപ്പൺ വിതരണം
മനാമ: പടവ് കുടുംബ വേദി മെയ്ദിനത്തോടനുബന്ധിച്ച് അൽഹിലാൽ മെഡിക്കൽ സെന്റർ മനാമ ബ്രാഞ്ചുമായി സഹകരിച്ച് തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ കൂപ്പൺ വിതരണം നടത്തി.
പടവ് പ്രസിഡൻറ് സുനിൽ ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ മാർക്കറ്റിങ് ഹെഡ് കിഷോർ പൂജാരി യിൽ നിന്നും സെക്രട്ടറി മുസ്തഫ പട്ടാമ്പി കൂപ്പണുകൾ ഏറ്റുവാങ്ങി. പടവ് രക്ഷാധികാരിക ഉമ്മർ പാനായിക്കുളം ഉദ്ഘാടനം ചെയ്ത പരിപാടിയിൽ, മുൻ സെക്രട്ടറി ഷിബു പത്തനംതിട്ട, മൈത്രി പ്രസിഡന്റ് സലിം തയ്യൽ, അഷ്‌റഫ് വടകര ഷബീർ കൊല്ലം, സഹദ് എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിപ്പിച്ചുകൊണ്ട് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.