Posted On
date_range Updated On
date_range പാക്‌ട് പത്താം വാർഷികാഘോഷം ഇന്ന്
മനാമ: ബഹ്‌റൈനിലെ പാലക്കാട് നിവാസികളുടെ കൂട്ടായ്മയായ പാലക്കാട് ആർട്സ് ആൻറ് കൾചറൽ തിയേറ്ററിെൻറ (പാക്‌ട്) പത്താം വാർഷികാഘോഷങ്ങൾ ഇന്ന് ഇന്ത്യന്‍ സ്‌കൂള്‍ ജഷന്‍മാള്‍ ഓഡിറ്റോറിയത്തിൽ നടക്കും. ദിവസം മുഴുവന്‍ നീളുന്ന കലാ ^സാംസ്‌കാരിക പരിപാടിയിൽ ഗായകരായ മധു ബാലകൃഷ്ണന്‍, ഗായത്രി അശോകന്‍, ഹാര്‍മോണിയം വിദഗ്ധന്‍ പ്രകാശ് ഉള്ള്യേരി, പഞ്ചവാദ്യരംഗത്തു പേരെടുത്ത ശ്രീധരന്‍ പല്ലാവൂര്‍, ശ്രീകുമാര്‍ പല്ലാവൂര്‍ എന്നിവര്‍ പങ്കെടുക്കും.
രാവിലെ ഒമ്പതു മുതല്‍ ഒന്നുവരെ ചെമ്പൈ സംഗീതോത്സവത്തോടെയാണ് ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നത്. സംഗീതാര്‍ച്ചന അമ്പിളിക്കുട്ടൻ ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ നൂറോളം കുട്ടികള്‍ കച്ചേരി അവതരിപ്പിക്കും.
െവെകീട്ട് അഞ്ച് മണിക്ക് ആരംഭിക്കുന്ന ‘നിളോത്സവം’ എന്ന രണ്ടാമത്തെ സെഷനിലാണ് മുഖ്യ കലാപരിപാടികള്‍ അരങ്ങേറുന്നത്.
പാട്ടുകള്‍ കോര്‍ത്തിണക്കിയ സംഗീത പരിപാടിയാണ് അവതരിപ്പിക്കുക. പ്രവേശനം സൗജന്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.