Posted On
date_range Updated On
date_range പാക്ട് സൗജന്യ മെഡിക്കൽ ക്യാമ്പും ലഹരിവിരുദ്ധ ബോധവത്കരണവും ഇന്ന്
മനാമ: പാലക്കാട് ആർട്സ് ആൻഡ് കൾചറൽ തിയറ്റർ (പാക്ട് )സൗജന്യ മെഡിക്കൽ ക്യാമ്പും ലഹരിവിരുദ്ധ ബോധവത്കരണവും നോർക്ക -ക്ഷേമ നിധി പദ്ധതികളെ കുറിച്ചുള്ള ക്ലാസും സംഘടിപ്പിക്കുന്നു. മുഹറഖ് അൽ ഹിലാൽ ഹോസ്പിറ്റലിൽ ഇന്ന് രാവിലെ ഒമ്പതു മുതൽ 12 വരെയാണ് ക്യാമ്പ് നടക്കുന്നത്. ക്യാമ്പിൽ ഡോ. രാഹുൽ അബ്ബാസ് ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകും.
തുടർന്ന് സർക്കാർ പദ്ധതികളായ നോർക്ക, പ്രവാസി ക്ഷേമ നിധി ആനുകൂല്യങ്ങളെക്കുറിച്ച് കെ.എം.സി.സി വൈസ് പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായ എ.പി. ഫൈസൽ നയിക്കുന്ന ക്ലാസും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 39143350/39143967/39808176
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.