പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ ഓണാഘോഷത്തിൽനിന്ന്
മനാമ: പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (PAACT) വർഷം തോറും സംഘടിപ്പിക്കാറുള്ള ‘പാക്ട് ഓണം’ ക്രൗൺ പ്ലാസ കോൺഫറൻസ് ഹാളിൽ നടന്നു.
ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ഇജാസ് അസ്ലം, പ്രമുഖ വ്യവസായി പമ്പാവാസൻ നായർ, പാലക്കാട് പ്രവാസി സെന്റർ വൈസ് പ്രസിഡന്റ് ശശി ചെമ്പനക്കാട്, ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ , പ്രിൻസിപ്പൽ പളനി സ്വാമി ,ഐ.സി.ആർ.എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ , സെക്രട്ടറി പങ്കജ് നെല്ലൂർ , ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കെ.എം.ചെറിയാൻ , ഇന്ത്യൻ ക്ലബ് മുൻ പ്രസിഡന്റ് സ്റ്റാലിൻ , കെ.എസ്.സി.എ പ്രസിഡന്റ് പ്രവീൺ നായർ , സുമിത്ര പ്രവീൺ ,ബഷീർ അമ്പലായി, സുബൈർ കണ്ണൂർ, നിസ്സാർ ഫഹദാൻ ,ഐ.ഐ.പി.എ ചെയർമാൻ അമ്പിളിക്കുട്ടൻ ,എബ്രഹാം ജോൺ, സുധീർ തിരുനിലത്ത് , പ്രേംജിത് , പ്രമുഖ സംഘടന നേതാക്കൾ, അൽ ഷെരിഫ് കമ്പനി പ്രതിനിധി തുടങ്ങിയവർ സംബന്ധിച്ചു.
ഒാണസദ്യ കഴിക്കുന്ന വിശിഷ്ടാതിഥികൾ
തനി പാലക്കാടൻ സ്റ്റൈൽ സദ്യആയിരത്തിഎണ്ണൂറിൽപരം വരുന്ന മലയാളികൾ ആസ്വദിച്ചു മാവേലിമന്നനും പൂക്കളവും തിരുവാതിരകളിയും മറ്റനവധി നൃത്തനൃത്യങ്ങളും സോപാനം വാദ്യകലാസംഘവും നിധിനും ചേർന്ന് ഒരുക്കിയ ഫ്യൂഷൻ മ്യൂസിക്കും കാണികളുടെ മനം കവർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.