Posted On
date_range Updated On
date_range 2010-2025 കാലയളവിൽ ബഹ്‌റൈനിൽ സന്ദർശനം നടത്തിയത് 11.24 കോടിയിലധികം ജി.സി.സി പൗരന്മാർ
മനാമ: 2010 മുതൽ 2025 വരെയുള്ള കാലയളവിൽ 11.24 കോടിയിലധികം ജി.സി.സി പൗരന്മാർ ബഹ്‌റൈനിലെത്തിയതായി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാഷണാലിറ്റി, പാസ്‌പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്‌സിന്റെ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.
ബഹ്‌റൈൻ ഓപ്പൺ ഡാറ്റ പോർട്ടൽ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ബഹ്‌റൈനിലെത്തിയ ജിസിസി സന്ദർശകരിൽ ഏറ്റവും കൂടുതൽ സൗദി അറേബ്യയിൽ നിന്നുള്ള പൗരന്മാരാണ്. 10.44 കോടിയിലധികം (104.48 ദശലക്ഷം) സൗദി പൗരന്മാരാണ് ഈ കാലയളവിൽ രാജ്യത്തെത്തിയത്.
കുവൈത്തിൽ നിന്ന് 48.2 ലക്ഷത്തോളം (4.82 ദശലക്ഷം) പേരും, ഖത്തറിൽ നിന്ന് 14 ലക്ഷത്തോളം പേരും, യു.എ.ഇയിൽ നിന്ന് പത്ത് ലക്ഷത്തിനടുത്ത ആളുകളും ബഹ്‌റൈൻ സന്ദർശിച്ചു. ഒമാനിൽ നിന്നുള്ള 7,74,182 പൗരന്മാരും ഈ കാലയളവിൽ ബഹ്‌റൈനിൽ എത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.