ഐ.സി.എഫ് ഉള്ളാൾ തങ്ങൾ അനുസ്മരണ സംഗമം കെ.സി. സൈനുദ്ദീൻ സഖാഫി ഉദ്ഘാടനം ചെയ്യുന്നു
മനാമ: സമസ്ത കേരള ജംഇയ്യതുൽ ഉലമ അധ്യക്ഷനായിരുന്ന അബ്ദുറഹ്മാൻ അൽ ബുഖാരി ഉള്ളാൾ തങ്ങളുടെ ആണ്ടിനോടനുബന്ധിച്ച് ഐ.സി.എഫ് ബഹ്റൈൻ അനുസ്മരണവും പ്രാർഥന മജ് ലിസും സംഘടിപ്പിച്ചു. മനാമ സുന്നി സെന്ററിൽ നടന്ന സംഗമം ഐ.സി.എഫ് നാഷനൽ പ്രസിഡന്റ് അബൂബക്കർ ലത്വീഫിയുടെ അധ്യക്ഷതയിൽ ഇന്റർനാഷനൽ ഡെപ്യൂട്ടി പ്രസിഡന്റ് കെ.സി. സൈനുദ്ദീൻ സഖാഫി ഉദ്ഘാടനം ചെയ്തു.
അഡ്വ. എം.സി. അബ്ദുൽ കരീം അനുസ്മരണ പ്രഭാഷണം നടത്തി. മൗലിദ് പാരായണത്തിന് അസ്ഹർ ബുഖാരി തങ്ങൾ, അബ്ദുൽ ഹകീം സഖാഫി കിനാലൂർ, ഉസ്മാൻ സഖാഫി തളിപ്പറമ്പ്, റഫീക്ക് ലത്വീഫി വരവൂർ, അബ്ദുൽ സലാം മുസ്ലിയാർ, ശംസുദ്ദീൻ സുഹ് രി, ശിഹാബുദ്ദീൻ സിദ്ദീഖി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.