മനാമ: 12ാമത് ജി.സി.സി എച്ച്.ആർ.ഡി സമ്മേളനം സംഘടിപ്പിച്ചു. ഒറിജിൻ ഗ്രൂപ് സംഘടിപ്പിച്ച സമ്മേളനം തൊഴിൽ മന്ത്രാലയ അണ്ടർ സെക്രട്ടറി ശൈഖ് ഖലീഫ ബിൻ സൽമാൻ ബിൻ മുഹമ്മദ് ആൽ ഖലീഫ ഉദ്ഘാടനം നിർവഹിച്ചു.
20 പ്രമുഖരുടെ അവതരണങ്ങൾ നടക്കുന്ന സമ്മേളനത്തിൽ വിവിധ ജി.സി.സി, അറബ് രാഷ്ട്രങ്ങളിൽനിന്നും എച്ച്.ആർ.ഡി രംഗത്തുള്ള 200ലധികം പേർ സംബന്ധിക്കുന്നുണ്ട്. തദ്ദേശീയ യുവജന കഴിവുകളുടെ വികസനവുമായി ബന്ധപ്പെട്ട ചർച്ചകളാണ് സമ്മേളനത്തിൽ നടന്നത്. ഗൾഫ് തൊഴിൽ വിപണിയിലെ താൽപര്യങ്ങളും ആവശ്യങ്ങളും മനസ്സിലാക്കി അതിനുതകുന്നവരെ ലഭ്യമാക്കുന്നതിനുള്ള ശ്രമം കൂടുതൽ ശക്തമാക്കണമെന്നും അഭിപ്രായമുയർന്നു.
സാങ്കേതിക വിദ്യകളുപയോഗിച്ച് കഴിവുകൾ വർധിപ്പിക്കുന്നതിനും അതുവഴി യുവാക്കളെ കൂടുതലായി ഉപയോഗപ്പെടുത്തുന്നതിനുമുള്ള നിർദേശങ്ങളുമുയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.