എ.പി. ജയൻ (സി.പി.ഐ പത്തനംതിട്ട ജില്ല സെക്രട്ടറി)
മനാമ: കേരളത്തിൽ സർക്കാറിെൻറ സ്വപ്നപദ്ധതികൾ യാഥാർഥ്യമാകരുതെന്നാണ് പ്രതിപക്ഷത്തിെൻറ ചിന്തയെന്ന് സി.പി.ഐ പത്തനംതിട്ട ജില്ല സെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗവുമായ എ.പി. ജയൻ പറഞ്ഞു. ഇടതുപക്ഷം കൊണ്ടുവന്നതുകൊണ്ട് മാത്രമാണ് കെ-റെയിൽ പദ്ധതിയെ പ്രതിപക്ഷം എതിർക്കുന്നതെന്നും ബഹ്റൈൻ സന്ദർശനത്തിനെത്തിയ അദ്ദേഹം 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. എൽ.ഡി.എഫിെൻറ പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനമാണ് കെ-റെയിൽ പദ്ധതി. മുൻഭരണത്തിൽ പ്രകടന പത്രികയിൽ നൽകിയ വാഗ്ദാനങ്ങൾ പാലിച്ചതിന് ജനങ്ങൾ നൽകിയ അംഗീകാരമാണ് എൽ.ഡി.എഫിന് ലഭിച്ച തുടർഭരണം. ഏതെങ്കിലും ഒരു പാർട്ടിയുടെ തീരുമാനമല്ല; എൽ.ഡി.എഫിെൻറ പൊതുവായ തീരുമാനമാണ് അതിവേഗ റെയിൽ പദ്ധതി. മുന്നണിയിലെ കക്ഷികളുടെ പൊതുവികാരം നടപ്പാക്കുകയെന്ന ബാധ്യതയാണ് സർക്കാറിനുള്ളത്.
കൃത്യമായ പരിസ്ഥിതി ആഘാത പഠനം നടത്തി പുനഃക്രമീകരണം വേണമെങ്കിൽ അതിനുള്ള നടപടികൾ സ്വീകരിച്ച് പദ്ധതി നടപ്പാക്കുകയാണ് വേണ്ടത്. പ്രകൃതിക്കുണ്ടാകുന്ന ആഘാതം, കൃഷിഭൂമി നഷ്പ്പെടുമെന്ന ആശങ്ക എന്നിവ പരിഹരിക്കുകയും വേണം. ജനങ്ങളുടെ ആശങ്ക പരിഹരിച്ച് സർക്കാർ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് എക്സ്പ്രസ് ഹൈവേ പോലുള്ള പദ്ധതികൾ കൊണ്ടുവന്നവരാണ് ഇപ്പോൾ കെ-റെയിലിനെ എതിർക്കുന്നത്. കേരളത്തിലെ യുവജനങ്ങൾ തൊഴിലന്വേഷകരായി മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുന്ന അവസ്ഥക്ക് മാറ്റം വരണം. പുത്തൻ തൊഴിലവസരങ്ങൾ നാട്ടിൽതന്നെ സൃഷ്ടിക്കപ്പെടണം. അടിസ്ഥാന മൂല്യങ്ങളിൽനിന്ന് വ്യതിചലിക്കാതെതന്നെ കേരളത്തിൽ വികസനം കൊണ്ടുവരുന്നതിനുള്ള നടപടികളാണ് വേണ്ടത്. കേരളം വ്യവസായസൗഹൃദ സംസ്ഥാനമാണെന്ന തോന്നലുണ്ടാക്കാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.