മനാമ: കോവിഡ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിക്കാൻ വിട്ടുപോയവർക്ക് നിശ്ചിത മെഡിക്കൽ സെൻററുകളിൽ ചെന്ന് വാക്സിൻ സ്വീകരിക്കാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ട് ഡോസും സ്വീകരിച്ചാൽ മാത്രമാണ് പൂർണ പ്രതിരോധശേഷി കൈവരിക. സിനോഫാം വാക്സിൻ സ്വീകരിച്ചവർക്ക് മുഹറഖ്, ജിദാഫ്സ്, ഇൗസ ടൗൺ, അൽ സല്ലാഖ് ഹെൽത്ത് സെൻററുകളിൽനിന്ന് രണ്ടാം ഡോസ് സ്വീകരിക്കാവുന്നതാണ്. ഫൈസർ-ബയോൺടെക് വാക്സിൻ സ്വീകരിച്ചവർ ആദ്യ ഡോസ് സ്വീകരിച്ച അതേ സ്ഥലത്താണ് ചെല്ലേണ്ടത്. സ്പുട്നിക് വി വാക്സിൻ സ്വീകരിച്ചവർ ബഹ്റൈൻ ഇൻറർനാഷനൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിലും ആസ്ട്ര സെനേക്ക വാക്സിൻ സ്വീകരിച്ചവർ അൽ ഹൂറ ഹെൽത്ത് സെൻററിലുമാണ് എത്തേണ്ടത്.
മനാമ: കോവിഡ് രോഗമുക്തിനേടിയ വാക്സിൻ സ്വീകരിച്ച വ്യക്തികൾക്ക് ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നതിനുള്ള വ്യവസ്ഥകൾ പ്രഖ്യാപിച്ചു. സർക്കാർ എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ അംഗീകാരത്തോടെ കോവിഡ് പ്രതിരോധ മെഡിക്കൽ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. യോഗ്യരായ ആളുകൾക്ക് കോവിഡ് സ്ഥിരീകരിച്ച് 12 മാസത്തിനുശേഷം ബൂസ്റ്റർ ഡോസ് സ്വീകരിക്കാവുന്നതാണ്.
കോവിഡ് -19 സംബന്ധിച്ച ഏറ്റവും പുതിയ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് വാക്സിനേഷൻ, ബൂസ്റ്റർ ഡോസ് എന്നിവ സംബന്ധിച്ച് തീരുമാനം എടുക്കുന്നതെന്ന് മെഡിക്കൽ സമിതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.