മനാമ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് വിപുലമായ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒ.ഐ.സി.സി ബഹ്റൈൻ കോട്ടയം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ക്യാമ്പ് ഒരുക്കുന്നത്. ബി.ഡി.കെ ബഹ്റൈൻ ചാപ്റ്ററിന്റെ സഹകരണത്തോടെയാണ് ഈ ജീവകാരുണ്യ പ്രവർത്തനം നടപ്പിലാക്കുന്നത്.
നാളെ രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 12:00 വരെ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ചാണ് ക്യാമ്പ് നടക്കുക. ക്യാമ്പിലേക്ക് മുഴുവൻ പ്രവാസികളുടെയും സഹകരണം ഭാരവാഹികൾ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: റോബിൻ എബ്രഹാം: +973 3930 2811, അജീഷ് കെ. തോമസ്: +973 3643 5191 , ജെയ്സൺ മാത്യു: +973 3952 9441
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.