മനാമ: ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പൂർവ വിദ്യാർഥി സംഗമം ‘ഒരുവട്ടം കൂടി’ ഇന്ന് വൈകുന്നേരം നാലുമണിക്ക് സമാജം ബാബുരാജൻ ഹാളിൽ നടക്കും.
പ്രവാസലോകത്തെ ആദ്യ മാതൃഭാഷാ പഠനകേന്ദ്രമായ സമാജം മലയാളം പാഠശാലയിൽ വിവിധ കാലങ്ങളിൽ വിദ്യാർഥികളായിരുന്നവർക്ക് ഒത്തുചേരുന്നതിനും ഓർമകൾ പങ്കിടുന്നതിനുമായാണ് ഇതാദ്യമായി സംഗമമൊരുക്കുന്നതെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് വിനയചന്ദ്രൻ നായർ 39215128, ബിജു എം. സതീഷ് 36045442, രജിത അനി 38044694 എന്നിവരുമായി ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.