മുഹറഖ് മലയാളി സമാജം അഹ്ലൻ പൊന്നോണത്തിൽനിന്ന്
മനാമ: മുഹറഖ് മലയാളി സമാജം സംഘടിപ്പിച്ച 'അഹ്ലൻ പൊന്നോണാഘോഷം' വൈവിധ്യമാർന്ന പരിപാടികളോടെ സമാപിച്ചു. സെപ്റ്റംബർ ഒന്നിന് വിവിധ ഓൺലൈൻ മത്സരങ്ങളോടെ ആരംഭിച്ച ആഘോഷപരിപാടികൾ ഒരുമാസത്തിനു ശേഷമാണ് കൊടിയിറങ്ങിയത്. മുഹറഖിലെ സയ്യാനി ഹാളിൽ നടന്ന സമാപന പരിപാടികൾ രാവിലെ 11ന് ഓണസദ്യയോടെയാണ് തുടങ്ങിയത്. രാത്രി 12 ഓടെ ഗാനമേളയോടുകൂടി ആഘോഷങ്ങൾക്ക് തിരശ്ശീല വീണു. വനിതാവേദിയുടെ നേതൃത്വത്തിൽ നടന്ന പായസമത്സരം, മഞ്ചാടി ബാലവേദി അണിയിച്ചൊരുക്കിയ 'കുട്ടിയോണം' പരിപാടികളും സമാപനസമ്മേളനത്തിന് മാറ്റ് കൂട്ടി. ബഹ്റൈൻ ചൂരക്കൂടി കളരിസംഘം വില്ല്യാപ്പള്ളി അവതരിപ്പിച്ച കളരിപ്പയറ്റ് ശ്രദ്ധേയമായി.
എം.എം.എസ്. പ്രസിഡന്റ് അനസ് റഹീമിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം എം.പി. മുഹമ്മദ് ഹുസൈൻ ജനാഹി ഉദ്ഘാടനം ചെയ്തു. ബി.എം.സി. ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് മുഖ്യാതിഥിയായി. ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടിവ് അംഗം ബിജു ജോർജ്, സംഘാടന ഉപദേശക സമിതി ചെയർമാൻ ലത്തീഫ് കെ. എന്നിവർ സംസാരിച്ചു.
സമ്മേളനത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയ ഓൺലൈൻ തിരുവാതിര മത്സരം, ഓൺലൈൻ ഓണപ്പാട്ട് മത്സരം എന്നിവയുടെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. എം.എം.എസ് മലയാളം പാഠശാലയിലെ 'മുല്ല ബാച്ചിൽ' ഉന്നത വിജയം നേടിയ കുട്ടികളെയും ചടങ്ങിൽ ആദരിച്ചു. സെക്രട്ടറി സുനിൽ കുമാർ സ്വാഗതവും ട്രഷറർ ശിവശങ്കർ നന്ദിയും പറഞ്ഞു. മുൻ പ്രസിഡന്റുമാരായ ശിഹാബ് കറുകപുത്തൂർ, അൻവർ നിലമ്പൂർ, ഭാരവാഹികളായ അബ്ദുൽ മൻഷീർ, പ്രമോദ് കുമാർ വടകര, ബാഹിറ അനസ്, ഫിറോസ് വെളിയങ്കോട്, മൊയ്ദി ടി.എം.സി, മുഹമ്മദ് ഷാഫി, ഗോകുൽ കൃഷ്ണൻ, വനിതാവേദി ഇൻചാർജ് മുബീന മൻഷീർ, സൗമ്യ ശ്രീകുമാർ, ഷീന നൗസൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.