പരാതി പരിഹാരമേഖലയിൽ അത്താണിയായി ഒാംബുഡ്​സ്​മാൻ

മനാമ: കേസന്വേഷണത്തിൽ പരാതികളുള്ളവർക്ക്​ സഹായവുമായി ‘ഒാംബുഡ്​സ്​മാൻ ഒാഫിസ്​’. 2012ൽ നിലവിൽ വന്നതുമുതൽ നാലായിര ത്തിലധികം പേർക്കാണ്​ ഒാംബുഡ്​മാ​​​െൻറ സഹായം ലഭിച്ചത്​. ഇതിൽ ബഹ്​റൈനികളും പ്രവാസികളുമുണ്ട്​. കസ്​റ്റഡി പീഡനം, പൊലീസ്​ അന്വേഷണത്തിലെ പ്രശ്​നങ്ങൾ തുടങ്ങിയ കാര്യങ്ങളിലാണ്​ കാര്യമായി സഹായം നൽകി വരുന്നത്​. ഒാംബുഡ്​മാന്​ ജ നങ്ങളിൽ സ്വീകാര്യത വർധിച്ചുവരുന്നതായാണ്​ വ്യക്തമാകുന്നതെന്ന്​ ഒാംബുഡ്​സ്​മാൻ ഒാഫിസ്​ സെക്രട്ടറി ജനറൽ നവാഫ ്​ അൽ മഅവ്​ദ പ്രാദേശിക പത്രത്തോട്​ പറഞ്ഞു.

വിവിധ സഹായങ്ങൾ ആവശ്യപ്പെട്ട്​ നിരവധി പേരാണ്​ ഇപ്പോൾ തങ്ങളെ സമീപിക്കുന്നത്​. സീഫിലെ ഒാഫിസ്​ ഇതിനകം 4,800 പേരുടെ പ്രശ്​നങ്ങളിൽ ഇടപെട്ടു കഴിഞ്ഞു.^അദ്ദേഹം വ്യക്തമാക്കി. യു.കെ.യിലെ ഒാംബുഡ്​സ്​മാൻ മാതൃകയിലാണ്​ ബഹ്​റൈനിലും ഇൗ സംവിധാനം നിലവിൽ വന്നത്​. ‘ബഹ്​റൈൻ സ്വതന്ത്രാന്വേഷണ കമ്മീഷൻ’ (ബി.​െഎ.സി.​െഎ) നിർദേശ ​പ്രകാരമായിരുന്നു ഇതി​​​െൻറ രൂപവത്​കരണം. 2011ലാണ്​ ഇൗ റിപ്പോർട്ട്​ വന്നത്​. പൊലീസ്​, ജയിൽ പോലുള്ള അധികാര കേന്ദ്രങ്ങളെ നിരീക്ഷിക്കുന്ന സമിതി എന്ന നിലയിലാണ്​ ഇത്​ സ്​ഥാപിതമായത്​. മേഖലയിൽ തന്നെ ആദ്യ നീക്കമായിരുന്നു ഇത്​. പൂർണ സ്വാതന്ത്രമുള്ള സമിതിയാണ്​ ഒാംബുഡ്​സ്​മാൻ എന്ന്​ അൽ മഅവ്​ദ വ്യക്തമാക്കി. അന്വേഷണം നടത്തിയ വിവിധ കേസുകൾ ആത്മവിശ്വാസം പകരുന്നതാണ്​.

അന്വേഷണശേഷം തയാറാക്കിയ റിപ്പോർട്ടുകളിൽ സുതാര്യത ഉറപ്പാക്കാനായി. അതെല്ലാം സ്വതന്ത്ര സ്വഭാവമുള്ളതുമായിരുന്നു. ഇതി​​​െൻറ ഭാഗമായി തെറ്റുകാരായ പല ഉന്നത ഉദ്യോഗസ്​ഥർക്കും ക്രിമിനൽ, അച്ചടക്ക നടപടി നേരിടേണ്ടി വന്നിട്ടുണ്ട്​. കുറ്റമറ്റ അന്വേഷണം ഉറപ്പാക്കുമെങ്കിലും അന്തിമ നടപടിയുണ്ടാകുന്നത്​ സ്​പെഷൽ ഇൻവെസ്​റ്റിഗേഷൻ യൂനിറ്റിൽ നി​ന്നോ സുരക്ഷ കോടതിയിൽ നിന്നോ ആണ്​. ചില കേസുകളിൽ ഉദ്യോഗസ്​ഥർക്ക്​ അഞ്ചുമുതൽ ഏഴുവർഷം വരെ തടവുശിക്ഷ ലഭിച്ചിട്ടുണ്ട്​. ചിലരെ പിരിച്ചു വിടുകയും ചെയ്​തു. പൊലീസ്​ പീഡനം പോ ലുള്ള പ്രശ്​നങ്ങളിൽ അന്വേഷണം പൂർത്തിയാക്കി റി​പ്പോർട്ട്​ ബന്ധപ്പെട്ട വകുപ്പുകൾക്ക്​ കൈമാറുകയാണ്​ ചെയ്യുന്നത്​.

ബഹ്​റൈനിലെ മനുഷ്യാവകാശ മേഖല അനുദിനം വളരുകയാണ്​. മനുഷ്യാവകാശം ഉറപ്പാക്കാനായി അന്താരാഷ്​ട്ര മാനദണ്ഡങ്ങൾ അനുസരിച്ച്​ പ്രവർത്തിക്കുന്ന നിരവധി ​സംവിധാനങ്ങൾ രാജ്യത്തുണ്ട്​. ‘പ്രിസണേഴ്​സ്​ ആൻറ്​ ഡീറ്റൈനീസ്​ റൈറ്റ്​സ്​ കമ്മിഷൻ’, ഒാംബുഡ്​സ്​മാൻ, എൻ.എസ്​.എ ഒാംബുഡ്​സ്​മാൻ തുടങ്ങിയവ ഇതിൽ പെടും. ഇൗ സംവിധാനങ്ങൾക്കെല്ലാം വൻ സ്വീകാര്യതായാണ്​ ചുരുങ്ങിയ കാലത്തിനുള്ളിൽ ലഭിച്ചത്​.ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ജീവനക്കാർക്കെതിരായ പരാതി രേഖപ്പെടുത്താനോ ഒാംബുഡ്​സ്​മാനിൽ നിന്നുള്ള മറ്റ്​ അനുബന്ധ സഹായങ്ങൾ ക്കോ www.ombudsman.bh എന്ന വെബ്​സൈറ്റ്​ സന്ദർശിക്കാം. അ​ല്ലെങ്കിൽ complaints@ombudsman.bh എന്ന വിലാസത്തിൽ ഇ^മെയിൽ അയക്കുക​യോ 13308888 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യാം.

Tags:    
News Summary - ombudsman-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.