മനാമ: രാജ്യത്തുതന്നെ മത സൗഹാർദ അന്തരീക്ഷത്തിന് മാതൃകയായിട്ടുള്ള മലപ്പുറം ജില്ലയെക്കുറിച്ച് വെള്ളാപ്പള്ളി നടേശൻ നടത്തിയ പ്രസ്താവന അങ്ങേയറ്റം പ്രതിഷേധാർഹമെന്ന് ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി. തുടർച്ചയായി അദ്ദേഹം നടത്തുന്ന ഇത്തരം പ്രസ്താവനകൾ ബി.ജെ.പിയെ പ്രീണിപ്പിക്കാനാണ്.
എല്ലാ മത വിഭാഗത്തിൽപ്പെട്ട ആളുകളും വളരെ സൗഹാർദത്തോടുകൂടി ജീവിക്കുന്ന മലപ്പുറത്തെക്കുറിച്ച് അപകീർത്തികരമായ പ്രസംഗം നടത്തിയ വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കാൻ മുഖ്യമന്ത്രി തയാറാകണമെന്ന് ഒ.ഐ.സി.സി മലപ്പുറം ജില്ല പ്രസിഡന്റ് റംഷാദ് അയിലക്കാട്, ജന. സെക്രട്ടറി രഞ്ജിത്ത് പടിക്കൽ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.