മനാമ: കഴിഞ്ഞ തദ്ദേശ തെരെഞ്ഞെടുപ്പിൽ നൂറനാട് ഗ്രാമ പഞ്ചായത്ത് പത്താം വാർഡിൽ നിന്നും കൈപ്പത്തി ചിഹ്നത്തിൽ വിജയം നേടിയ ഒ.ഐ. സി.സി ബഹ്റൈൻ ആലപ്പുഴ ജില്ല പ്രസിഡൻ്റ് മോഹൻ കുമാറിന് ഒ.ഐ.സി.സി ഓഫിസിൽ വെച്ച് ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ആലപ്പുഴ ജില്ല ആക്ടിങ് പ്രസിഡൻ്റ് സന്തോഷ് ബാബുവിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി ബൈജു ചെന്നിത്തല സ്വാഗതവും ദേശീയ ചാരിറ്റി വിംഗ് കൺവീനർ സാമുവേൽ മാത്യു നന്ദിയും രേഖപ്പെടുത്തി.
ഒ.ഐ.സി.സി ബഹ്റൈൻ ദേശീയ പ്രസിഡൻ്റ് ഗഫൂർ ഉണ്ണിക്കുളം ചടങ്ങ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. തുടർന്ന് വർക്കിഗ് പ്രസിഡൻ്റ് ബോബി പാറയിൽ, സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി മനു മാത്യു, ആലപ്പുഴ ജില്ലയുടെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി പ്രദിപ് മേപ്പയൂർ, നാഷണൽ കമ്മിറ്റിജനറൽ സെക്രട്ടറിമാരായ ജേക്കബ് തേക്കുംതോട്, ഷമിം കെ.സി നടുവണ്ണൂർ, ഗിരീഷ് കാളിയത്ത്, ലേഡീസ് വിംഗ് പ്രസിഡൻ്റ് മിനിമാത്യു, ഐ.വൈ.സി.ഇൻ്റർനാഷണൽ പ്രസിഡൻ്റ് നിസ്സാർ കുന്നംകുളത്തിങ്കൽ, ജില്ലാ പ്രസിഡൻ്റുമാരായ സന്തോഷ് നായർ (തിരുവനന്തപുരം), ശ്രീജിത്ത് പനായി (കോഴിക്കോട്), സൽമാനുൽ ഫാരിസ് (പാലക്കാട്), സുരേഷ് പുണ്ടൂർ (കാസർകോട്), അലക്സ് മഠത്തിൽ (പത്തനംതിട്ട), നസീം തൊടിയൂർ, തോമസ്സ് ഫിലിപ്പ് ആശംസ പ്രസംഗം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.