മനാമ: 45 വർഷമായി ബഹ്റൈനിൽ താമസിക്കുന്ന ഞാൻ 1999ൽ ഗൾഫ് മാധ്യമം ബഹ്റൈനിൽ പ്രസിദ്ധീകരണം തുടങ്ങിയ നാൾമുതൽ സ്ഥിരം വായനക്കാരനാണ്.പത്രം വായിക്കുന്ന ശീലം എനിക്ക് മുമ്പുണ്ടായിരുന്നില്ല. ബഹ്റൈനിൽ മാധ്യമം തുടങ്ങിയപ്പോൾ മുതലാണ് ഞാൻ പത്രവായനയുടെ ലോകത്തെത്തിയത്. കേരളത്തിൽനിന്ന് നമ്മൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകളെല്ലാം അവർ പ്രസിദ്ധീകരിക്കുന്നു.
മാത്രമല്ല, ലോകവാർത്തകളും ഇന്ത്യയിലെ ഇതര സംസ്ഥാന വാർത്തകളുമെല്ലാം സമഗ്രമായി അവതരിപ്പിക്കാൻ പത്രത്തിന് കഴിയുന്നുണ്ട്. കൃത്യമായ വിതരണമാണ് മറ്റൊന്ന്. പുലർ കാലേ തന്നെ പത്രം കിട്ടും. ഒരു ദിവസം പത്രം കിട്ടിയില്ലെങ്കിൽ എന്തോ നഷ്ടപ്പെട്ട പ്രതീതിയാണ്. ബഹ്റൈനിലുള്ള പ്രവാസികൾക്ക് മികച്ച പത്രം സാധ്യമാക്കിയ ഗൾഫ് മാധ്യമത്തെ അഭിനന്ദിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.