വില്ല്യാപള്ളി മുസ്ലിം ജമാഅത്ത് ബഹ്‌റൈൻ കമ്മിറ്റിക്ക് പുതിയ നേതൃത്വം
മനാമ: വില്ല്യാപള്ളി മുസ്ലിം ജമാ അത്ത് ബഹ്‌റൈൻ കമ്മിറ്റി യോഗം കെ.എം.സി.സി ഹാളിൽ ചേർന്നു. പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിൽ പോവുന്ന ശരീഫ് കൊറോത്തിന്റെ ഒഴിവിലേക്കു പ്രസിഡന്റ് ആയി എ.പി ഫൈസലിനെയും ജനറൽ സെക്രട്ടറിയുടെ ഒഴിവിലേക്കു ഇസ്ഹാഖ് കൊറോത്തിനെയും ട്രഷറർ ആയി ഹാഷിം ഹാജിയെയും ഓർഗനൈസിങ് സെക്രട്ടറി ആയി അനസ് എലത്തിനെയും തെരെഞ്ഞെടുത്തു.
നിലവിലുള്ള മറ്റു ഭാരവാഹികൾ തുടരാനും കമ്മിറ്റി തീരുമാനിച്ചു. ഭാരവാഹികളായി എം.എം.എസ് ഇബ്രാഹിം മേമുണ്ട (മുഖ്യ രക്ഷാധികാരി), കൂടത്തിൽ മൂസ ഹാജി, അനറത്ത് ബഷീർ, മജീദ് ഹാജി കിങ് കറക്, അബ്ദുള്ള ഹാജി തണൽ, സലാം ഹാജി കുന്നോത്ത്, തൈകുറ്റി ബഷീർ, സലീം കുറിഞ്ഞാലിയോട്, മൂസ അമരാവതി (രക്ഷാധികാരികൾ). എൻ.കെ മൂസ ഹാജി (സീനിയർ വൈസ് പ്രസിഡന്റ്), ഹമീദ് ഹാജി താനിയുള്ളതിൽ, കുഞ്ഞമ്മദ് ചാലിൽ, കരീം ഹാജി നെല്ലൂർ, സഹീർ പി, ശിഹാബ് ടി ടി, നിസാർ വീരാളി (വൈസ് പ്രസിഡന്റുമാർ). അഫ്സൽ മയ്യന്നൂർ, അസ്മിൽ വില്ല്യാപ്പള്ളി, ഷമീം എം.എം.സ്, ഫായിസ് എൻ.കെ കുറിഞ്ഞാലിയോട്, ശരീഫ് അരീക്കോത്ത്, റസാഖ് മയ്യന്നൂർ എന്നിവരെ സെക്രട്ടറിമാർ ആയും തെരെഞ്ഞെടുത്തു.
ചടങ്ങിൽ ഇസ്ഹാഖ് പി.കെ സ്വാഗതവും സഹീർ പി വില്ല്യപ്പള്ളി നന്ദിയും പറഞ്ഞു. നിരവധി സേവന പ്രവർത്തനങ്ങളാണ് വില്ല്യാപ്പള്ളി മുസ്ലിം ജമാഅത്ത് നടത്തി വരുന്നത്. മെമ്പർമാരുടെ സാമ്പത്തിക ഭദ്രത മികവുറ്റതക്കാൻ പുതിയ പദ്ധതികൾ ഉടനെ ആരംഭം കുറിക്കും. നോർക്ക ക്ഷേമനിധി തുടങ്ങി സർക്കാർ പദ്ധതികളിൽ മുഴുവൻ മെമ്പർമാരെയും ഉൾപ്പെടുത്തും. കൂടാതെ വിദ്യാർത്ഥികൾക്ക് വേണ്ടി പ്രത്യേക ഹെല്പ് ഡെസ്കും സ്റ്റുഡന്റസ് സെന്ററും ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.