അഹമ്മദ് മുനവ്വർ , മുഹമ്മദ് സഫ് വാൻ, തഹിയ ഫാറൂഖ്, ദിയ
നസീം
മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ കൗമാര വിഭാഗമായ ടീൻ ഇന്ത്യ മനാമ ഏരിയക്ക് പുതിയ നേതൃത്വം.2026 -2027 പ്രവർത്തന കാലയളവിലേക്ക് ബോയ്സ് വിങ് പ്രസിഡൻ്റായി അഹമ്മദ് മുനവ്വർ, സെക്രട്ടറിയായി മുഹമ്മദ് സഫ് വാൻ എന്നിവരെ തിരഞ്ഞെടുത്തു. മുഹമ്മദ് ജുനൈദ് (കല), ആമിർ വി.എം (കായികം) ഹാസിം നൗമൽ റഹ്മാൻ (പി. ആർ) എന്നിവരെയും തിരഞ്ഞെടുത്തു.
ഗേൾസ് വിങ് പ്രസിഡൻ്റ് തഹിയ ഫാറൂഖ്, സെക്രട്ടറി ദിയ നസീം എന്നിവരുമാണ്. തമന്ന നസീം (കല), ഫൈഹ അബ്ദുൽ ഹകീം (കായികം), റാബിയ ബദർ (പി. ആർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
ടീൻ ഇന്ത്യ ഏരിയ വനിതാ വിങ് കൺവീനർ ബുഷ്റ ഹമീദ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ടീൻ ഇന്ത്യ സെക്രട്ടറി അവ്വാബ് സുബൈർ സ്വാഗതമാശംസിച്ചു.
റമദാനിലെ കർമ പരിപാടിയെ കുറിച്ച് പ്രസിഡൻ്റ് മുഹമ്മദ് നോഷിൻ സംസാരിച്ചു.അഹമ്മദ് മുനവ്വറിൻ്റെ പ്രാർഥനയോടെ ആരംഭിച്ച പരിപാടിയിൽ മുഹമ്മദ് ഹംദാൻ സമാപനം നിർവഹിച്ചു. ഷഹീന നൗമൽ, റസീന അക്ബർ എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ഹസ്ന ശിഹാബ്, ഫാതിമ അജ്മൽ, അർഷിദ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ഖദീജ ഖൻസ പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.